Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാഇലിൽ യു.ഡി.എഫ് പ്രവർത്തകർ വിജയം ആഘോഷിച്ചു

text_fields
bookmark_border
ഹാഇലിൽ യു.ഡി.എഫ് പ്രവർത്തകർ വിജയം ആഘോഷിച്ചു
cancel
camera_alt

ഹാ​ഇ​ലി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ഹാഇൽ: യു.ഡി.എഫ് പ്രവാസി അനുഭാവികൾ ഹാഇലിൽ വിജയാഘോഷം സംഘടിപ്പിച്ചു. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് കെ.എം.സി.സി, ഒ.ഐ.സി.സി പ്രവർത്തകർ വിജയം കൊണ്ടാടിയത്. വിവിധ പ്രവിശ്യകളിൽ ലഡു വിതരണവും മധുരപാനീയ വിതരണവും നടന്നു. പുലർച്ചെ ഹബീബ് ഓഡിറ്റോറിയം പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു.

കെ.എം.സി.സി ഐടി സെൽ മുൻകൂട്ടി തയാറാക്കിയ സ്ക്രീനിലൂടെ വോട്ടെണ്ണൽ തത്സമയം കാണാൻ സൗകര്യമൊരുക്കിയിരുന്നു. വൈകുന്നേരം ഹാഇൽ സിറ്റി സെൻററിൽ നടന്ന പരിപാടിയിൽ പായസ വിതരണവും ലഡു വിതരണവും നടന്നു.

കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക്, വർക്കിങ് സെക്രട്ടറി സക്കരിയ ആയഞ്ചേരി, ട്രഷറർ ഹബീബുള്ള മദ്രശ്ശേരി, ഹാരിസ് മച്ചക്കുളം, എ.വി.സി. ഇബ്രാഹിം എന്നിവരും ഒ.ഐ.സി.സി ചെയർമാൻ ഹൈദർ എസ്.ടി.സി, ഷറഫു നല്ലളം, സാമൂഹിക പ്രവർത്തകൻ ചാൻസാ റഹ്മാൻ, ബെസ്റ്റ് വേ കൂട്ടായ്മ പ്രതിനിധി രജിസ് ഇരിട്ടി, മാധ്യമപ്രവർത്തകൻ അഫ്സൽ കായംകുളം എന്നിവരും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കൂടാതെ ഹബീബ് ഹോസ്പിറ്റൽ എം.ഡി നിസാം പാറക്കോട്, ഡോ. ഹാഷിൽ, താജു ഓമശ്ശേരി, ഹസീബ് തിരൂർക്കാട് തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു.

ബെർസാൻ ഏരിയയിൽ നടന്ന ആഘോഷങ്ങൾക്ക് ആക്ടിങ് പ്രസിഡൻറ് ഫൈസൽ കൊല്ലം, റഫീഖ് അഞ്ചരക്കണ്ടി, ഏരിയ സെക്രട്ടറി അബ്ദുറഹ്മാൻ ഊർപ്പള്ളി, സിദ്ദീഖ് മട്ടന്നൂർ എന്നിവർ നേതൃത്വം നൽകി. സനാഇയ ഏരിയയിൽ നടന്ന മധുര വിതരണ പരിപാടികൾക്ക് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സിദ്ദീഖ് വെണ്ണക്കോട്, നാസർ ചീക്കിലോട്, സൈദ് ഒതുക്കുങ്ങൽ, നാസർ നർജാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UDF workers celebrate victory in Hail
Next Story