കേരളത്തിൽ യു.ഡി.എഫ് ശക്തമായ തിരിച്ചുവരവ് നടത്തും: അൽ ഖോബാർ ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി അൽ ഖോബാർ ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗത്തിൽ
പങ്കെടുത്തവർ
അൽ ഖോബാർ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് ഒ.ഐ.സി.സി അൽ ഖോബാർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന ഭരണതലത്തിലെ അഴിമതിയും ഇടത് നേതാക്കളുടെ ആഡംബര ജീവിതവും ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആശ വർക്കർമാർ ഉൾപ്പെടെയുള്ളവരുടെ സമരങ്ങളോട് സർക്കാർ സ്വീകരിച്ച നിഷേധാത്മക നിലപാട് ശക്തമായ ഭരണവിരുദ്ധ വികാരം സൃഷ്ടിച്ചതായി യോഗം വിലയിരുത്തി. ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കെഎസ്യു നേതാക്കൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സ്പീക്കറും ആരോഗ്യ മന്ത്രിയും ചേർന്ന് നടത്തിയ കൂടാലോചനകളും തുടർന്നുണ്ടായ കള്ളപ്രചാരണങ്ങളും ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. പ്രതിപക്ഷം ഉയർത്തിയ വിഷയാധിഷ്ഠിത പോരാട്ടങ്ങൾ പ്രശംസനീയമാണെന്നും ജനങ്ങൾ ഇപ്പോൾ യു.ഡി.എഫിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണെന്നും യോഗം നിരീക്ഷിച്ചു. വർധിച്ച പോളിങ് ശതമാനം യു.ഡി.എഫ് തരംഗത്തിന്റെ സൂചനയാണെന്നും യോഗം കൂട്ടിച്ചേർത്തു. ഏരിയ കമ്മിറ്റി പ്രസിഡൻറ് എ.കെ. സജൂബ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സക്കീർ പറമ്പിൽ, വനിതാ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ്, വൈസ് പ്രസിഡൻറ് റജീബ്, ജനറൽ സെക്രട്ടറി ഷിബിൻ ആറ്റുവ, സെക്രട്ടറിമാരായ കോയ സുബൈർ, പി. സകീർ എന്നിവർ സംസാരിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സുബൈർ പാറക്കൽ സ്വാഗതവും ട്രഷറർ ഷൈൻ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

