തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും -അൻവർ സാദത്ത് എം.എൽ.എ
text_fieldsഅൻവർ സാദത്ത് എം.എൽ.എക്ക് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ജനകീയ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിച്ച് അധികാരത്തിലെത്താൻ ഹീനമായ വർഗീയ ധ്രുവീകരണങ്ങൾ നടത്തുന്ന ഇടതുസർക്കാരിനെ താഴെയിറക്കാൻ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
ഉംറ നിർവഹിക്കാനെത്തിയ അദ്ദേഹത്തിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യജനാധിപത്യ മുന്നണിക്ക് തെരഞ്ഞെടുപ്പുകളിൽ ഗുണപരമായി ഭവിക്കുന്ന ജിദ്ദയിലെ ഐക്യത്തോടെയുള്ള കെ.എം.സി.സി, ഒ.ഐ.സി.സി പ്രവർത്തനങ്ങളെയും ഹജ്ജ് സേവന പ്രവർത്തനങ്ങളേയും ആഗോളതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബുബക്കർ അരിമ്പ്ര കെ.എം.സി.സി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു. ജനറൽ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും അബ്ദുറഹ്മാൻ വെള്ളിമാട്കുന്നു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

