യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും -പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച വിവിധ ഘടക കക്ഷികളുടെ അവലോകന യോഗത്തിൽ പങ്കെടുത്തവർ
അൽ ഖോബാർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തി. ഫാഷിസത്തെ എതിർത്ത് തോൽപിക്കാനും സൽഭരണം കാഴ്ചവെക്കാനും യു.ഡി.എഫിനെ സഹായിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പ്രചാരണ രീതികൾ, മുന്നണികളുടെ വാഗ്ദാനങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ ജയപരാജയ സാധ്യതകൾ, നിലവിലെ ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും, ഘടകകക്ഷികളുടെ നിലപാടുകൾ, ഭരണ-പ്രതിപക്ഷ കക്ഷികൾ സ്വീകരിക്കുന്ന സമീപനങ്ങൾ, നേരിട്ടും അല്ലാതെയുമുള്ള രാഷ്ട്രീയ അന്തർധാരകൾ എന്നിവ യോഗം വിശകലനം ചെയ്തു.
റീജനൽ കമ്മിറ്റി പ്രസിഡൻറ് ഖലീലുറഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡൻറ് ഇ.കെ. സലിം, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, അൽ ഖോബാർ ഏരിയ കമ്മിറ്റി വൈസ് പ്രസിഡൻറ് സുബൈർ പാറക്കൽ, ട്രഷറർ ഷൈൻ രാജൻ എന്നിവർ സംസാരിച്ചു. അൽ ഖോബർ കെ.എം.സി.സി വൈസ് പ്രസിഡൻറ് ആസിഫ് കോണ്ടോട്ടി, അൻവർ, പി.ടി. അഷറഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സാബു മേലതിൽ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

