യു.ഡി.എഫ് വിജയം ഭരണ മാറ്റത്തിലേക്കുള്ള ദിശാ സൂചിക: ജിദ്ദ പ്രവാസി യു.ഡി.എഫ്
text_fieldsജിദ്ദ: ശബരിമലയിലെ സ്വർണ മോഷണവും, ധിക്കാരവും അഹങ്കാരവും ദൂർത്തും അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ പിണറായി സർക്കാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധവും യു.ഡി.എഫിന്റെ കെട്ടുറപ്പും ഐക്യവും പ്രതിഫലിക്കുന്ന ഉജ്ജ്വലമായ വിജയമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യു.ഡി.എഫ് നേടിയ ചരിത്ര വിജയം.
വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കേരളം യു.ഡി.എഫിനൊപ്പമെന്നുള്ളതിന്റെ ദിശാസൂചികയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും ജിദ്ദ പ്രവാസി യു.ഡി.എഫ് സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹക്കീം പാറക്കലും കൺവീനർ വി.പി മുസ്തഫയും അഭിപ്രായപ്പെട്ടു. പ്രവാസ ലോകത്തു യു.ഡി.എഫ് പ്രവർത്തകർ ഏറെ ആവേശഭരിതരാണെന്നും പ്രവാസി സമൂഹത്തിന്റേതുൾപ്പെടെ കേരളീയ സമൂഹം യു.ഡി.എഫിലർപ്പിച്ച വിശ്വാസത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും യു.ഡി.എഫ് നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

