Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.​ഡി.​എ​ഫ്...

യു.​ഡി.​എ​ഫ് വി​ജ​യാ​ഘോ​ഷം: ജി​സാ​നി​ൽ ആ​വേ​ശ​മാ​യി പ്ര​വ​ർ​ത്ത​ക സം​ഗ​മം

text_fields
bookmark_border
യു.​ഡി.​എ​ഫ് വി​ജ​യാ​ഘോ​ഷം: ജി​സാ​നി​ൽ ആ​വേ​ശ​മാ​യി പ്ര​വ​ർ​ത്ത​ക സം​ഗ​മം
cancel
camera_alt

ജി​സാ​നി​ൽ യു.​ഡി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച

വി​ജ​യാ​ഘോ​ഷ​പ​രി​പാ​ടി​യി​ൽനി​ന്ന് 

ജി​സാ​ൻ: കേ​ര​ള​ത്തി​ലെ യു​നൈ​റ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ടി​െൻറ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ജി​സാ​ൻ യു.​ഡി.​എ​ഫ് ക​മ്മി​റ്റി വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹാ​രി​സ് ക​ല്ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ.​ഐ.​സി.​സി ജി​സാ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ജെ​യ്‌​സ​ൺ ജോ​സ​ഫ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ യു.​ഡി.​എ​ഫി​ന് ന​ൽ​കി​യ വി​ശ്വാ​സ​ത്തി​െൻറ​യും വ​ലി​യ പി​ന്തു​ണ​യു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​വി​ജ​യ​മെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ലു ബേ​ബി, ഗ​ഫൂ​ർ വാ​വൂ​ർ, ഷാ​ജി പു​ളി​ക്ക​ത്താ​യ​ത്, ഡോ. ​മ​ൻ​സൂ​ർ നാ​ല​ക​ത്ത്, ഉ​സ്മാ​ൻ കോ​റ്റു​മ്പ, സാ​ദി​ഖ്, ഫൈ​സ​ൽ മ​ട്ട​ന്നൂ​ർ, സ​ലാം പെ​രു​മ​ണ്ണ, ക​ബീ​ർ സാം​ത എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

വി​ജ​യാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്കു​ക​യും മ​ധു​ര​പ​ല​ഹാ​ര​മാ​യി പാ​യ​സം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. കെ.​എം.​സി.​സി ജി​സാ​ൻ പ്ര​സി​ഡ​ൻ​റ്​ ഷം​സു പൂ​ക്കോ​ട്ടൂ​ർ സ്വാ​ഗ​ത​വും ഷ​ഫീ​ഖ് ഇ​ട​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationjizanUDF Victory
News Summary - UDF victory celebration: Excited activists gather in Jizan
Next Story