യു.ഡി.എഫ് പാലക്കാട് ജില്ല കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഷിഹാബ് കരിമ്പാറ, അഷ്റഫ് വെള്ളെപ്പാടം
റിയാദ്: ഒ.ഐ.സി.സിയും കെ.എം.സി.സിയുടെയും യു.ഡി.എഫ് രൂപവത്കരിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് തുടക്കംകുറിച്ചു. പാലക്കാട് ജില്ല യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികളായി ഷിഹാബ് കരിമ്പാറ (ചെയർ.), അഷ്റഫ് വെള്ളെപ്പാടം (ജന. കൺ.), ഷഹീർ കൊട്ടക്കാട്ടിൽ, മുസ്തഫ പൊന്നംകോട് (വൈസ് ചെയർ.), എം.സി. മൊയ്ദീൻ, മാമുക്കോയ തറമ്മൽ (കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു. ഏപ്രിൽ 19ന് ഉച്ചക്ക് ഒന്നിന് ബത്ഹയിലെ ഒ.ഐ.സി.സി ഓഫിസിൽ വിപുലമായ യു.ഡി.എഫ് കൺവെൻഷൻ നടത്താൻ തീരുമാനിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

