റിയാദിൽ യു.ഡി.എഫ് പ്രവർത്തകർ വിജയം ആഘോഷിച്ചു
text_fieldsഒ.ഐ.സി.സി, കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റികൾ സംഘടിപ്പിച്ച ‘വിജയാരവം’ പരിപാടി സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ ഐക്യമുന്നണി നേടിയ മികച്ച വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് റിയാദിൽ യു.ഡി.എഫ് പ്രവർത്തകർ ‘വിജയാരവം’ സംഘടിപ്പിച്ചു. ബത്ഹ കെ.എം.സി.സി ഓഫിസിൽ ഒ.ഐ.സി.സി, കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജനവിധിയെ വർഗീയമാക്കാനും അവഹേളിക്കുവാനും ശ്രമിക്കുന്ന സി.പി.എം നിലപാട് അപഹാസ്യമാണെന്നും മലപ്പുറത്ത് തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാത്തവരെ തീവ്രവാദികളാക്കാനാണ് എക്കാലത്തും സി.പി.എം ശ്രമിക്കുന്നതെന്നും സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.
സംഘടന ഭാരാവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, ഉസ്മാൻ അലി പാലത്തിങ്ങൽ, സത്താർ താമരത്ത്, ഷാഫി തുവ്വൂർ, രഘുനാഥ് പറശ്ശിനിക്കടവ്, സുരേഷ് ശങ്കർ, മുജീബ് ഉപ്പട, സലീം അർത്തിയിൽ, ജംഷി തുവ്വൂർ, വഹീദ് വാഴക്കാട്, അഷ്റഫ് മേച്ചേരി തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.സഫീർഖാൻ കരുവാരക്കുണ്ട്, ശരീഫ് അരീക്കോട്, ഷറഫു ചിറ്റ, മജീദ് മണ്ണാർമല എന്നിവർ ആഘോഷ പരിപാരികൾക്ക് നേതൃത്വം നൽകി. മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് പ്രവർത്തകർ വിജയം ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

