യു.ഡി.എഫ് മുന്നേറ്റം ജനങ്ങളുടെ വിജയം -ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി നേടിയ ഉജ്ജ്വല വിജയത്തിൽ, ഒ.ഐ.സി.സി സൗദി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആഹ്ലാദം പ്രകടിപ്പിച്ചു. 30 വര്‍ഷത്തിെൻറ ദീര്‍ഘമായ ചരിത്രമുള്ള കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്വന്തമാക്കുന്ന ഏറ്റവും മികച്ച വിജയമാണിത്. ശബരിമല സ്വർണം അടിച്ചുമാറ്റിയ കൊള്ളസംഘത്തിന് നേതൃത്വം നല്‍കിയത് സി.പി.എമ്മാണ്. കോടതി തക്കസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പെൻറ തങ്ക വിഗ്രഹം പോലും അടിച്ചുമാറ്റുമായിരുന്നു.
സാമ്പത്തിക ഞെരുക്കം കാരണം മുണ്ട് മുറുക്കിയുടുക്കാനാണ് ധനമന്ത്രി ആവശ്യപ്പെട്ടത്. എല്ലാവരും മുണ്ടുമുറുക്കിയുടുത്തപ്പോള് മുഖ്യമന്ത്രി കസേര ഒഴിയാന്‍ മൂന്ന് മാസം മാത്രം ബാക്കിനില്‍ക്കെ 1.10 കോടി ചെലവഴിച്ച് പിണറായി വിജയന് പുതിയ കാര്‍ വാങ്ങി കൊടുത്തിരിക്കുകയാണ്.
തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി നേടിയ ജയം പിണറായി-ആർ.എസ്.എസ് ഡീലിെൻറ ഭാഗമാണ്. കള്ളവോട്ട് ചേർക്കുകയും ബി.ജെ.പി വിരുദ്ധ വോട്ടുള്ള വാർഡുകളുടെ എണ്ണം കുറക്കുകയും ചെയ്തത് സി.പി.എം സഹകരണത്തോടെയാണ്.
ജനാധിപത്യം കൃത്യമായി വിനിയോഗിച്ച സമ്മതിദായകരെ ദമ്മാം ഒ.ഐ.സി.സി അഭിവാദ്യം ചെയ്യുകയും യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിക്കുകയും ചെയ്തു. ഈ വിജയം വരുംകാല കേരളത്തിനായി യു.ഡി.എഫ് ഒറ്റക്കെട്ടായി നിൽക്കാനുള്ള ഉത്തരവാദിത്തമാണെന്ന് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് ഇ.കെ. സലിം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

