വാഗ്ദാനങ്ങൾ നടപ്പാക്കി യു.ഡി.എഫ് സർക്കാർ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂർ
text_fieldsഅൽഖോബർ: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ആദ്യ മന്ത്രിസഭാ യോഗം മുതൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കിവരികയാണെന്ന് കണ്ണൂർ ജില്ലാ ഡി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ അഭിപ്രായപ്പെട്ടു. കേവലം മൂന്ന് മാസത്തിനുള്ളിൽ കേരള ജനതയുടെ വിശ്വാസവും പ്രതീക്ഷയും ഏറ്റുവാങ്ങിയ സർക്കാരായി മാറാൻ യു.ഡി.എഫ് മന്ത്രിസഭക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി സെക്രട്ടറി കെ.പി. മനോജിന് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നൽകിയ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ഒ.ഐ.സി.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് മുസ്തഫ നാണിയൂർ നബ്റം അധ്യക്ഷത വഹിച്ചു.
ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഡൽഹിയിൽ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് ഇന്ത്യൻ ജനത നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഇ.കെ. സലീം പറഞ്ഞു. ഈസ്റ്റേൺ പ്രോവിൻസ് ട്രഷറർ പ്രമോദ് പൂപ്പാല, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, രക്ഷാധികാരി ജയൻ നടാൽ, അൽ ഖോബർ ജനറൽ സെക്രട്ടറി സുബൈർ പാറക്കൽ, സുരേന്ദ്രൻ പയ്യന്നൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഒ.ഐ.സി.സി കണ്ണൂർ ജില്ലാ സെക്രട്ടറി ഷിബു ശ്രീധരൻ സ്വാഗതവും ട്രഷറർ കെ.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

