യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsയാംബുവിൽ സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അബ്ദുൽ കരീം പുഴക്കാട്ടിരി സംസാരിക്കുന്നു.
യാംബു: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി യാംബുവിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സെക്രട്ടറി അഷ്കർ വണ്ടൂർ ഉദ്ഘാടനം ചെയ്തു. സംഘ് പരിവാറിന്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുന്നതിനുമുള്ള അവസരമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി യാംബു ഏരിയ പ്രസിഡന്റ് സിദ്ദീഖുൽ അക്ബർ, മീഡിയ പ്രവർത്തകരായ അനീസുദ്ദീൻ ചെറുകുളമ്പ്, നിയാസ് യൂസുഫ് എന്നിവർ സംസാരിച്ചു. അയ്യൂബ് എടരിക്കോട്, ഷഫീഖ് മഞ്ചേരി, അബ്ദുറഹീം കരുവന്തിരുത്തി, യാസിർ കൊന്നോല, അഷ്റഫ് കല്ലിൽ, മുജീബ് പൂവച്ചൽ, അബ്ദുറസാഖ് നമ്പ്രം, അബ്ദുന്നാസർ കുറുകത്താണി, സൈനുദ്ദീൻ കുട്ടനാട്, അനീസ് വണ്ടൂർ, ഫർഹാൻ മോങ്ങം, ശമീൽ വണ്ടൂർ, അബ്ബാസലി പാറക്കണ്ണി, ഹർഷദ് പുളിക്കൽ, ഫിറോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന അപകടകരമായ സമീപനമാണ് ഇപ്പോൾ ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും സംഘ്പരിവാർ വിരുദ്ധ പ്രതിരോധത്തെ പിന്നിൽനിന്ന് കുത്തി ദുർബലപ്പെടുത്താൻ ശ്രമിച്ച് മുതലെടുക്കാൻ ശ്രമിക്കുന്ന സർക്കാറിനെതിരെ പ്രതിരോധം തീർക്കാൻ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും ട്രഷറർ അലിയാർ മണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

