പ്രവാസി സമൂഹം യു.പി.എയുടെ കൂടെ നിൽക്കണം: യു.ഡി.എഫ് കൺവെൻഷൻ
text_fieldsറിയാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലെ യു.പി.എ സഖ്യം നടത്തുന്ന ജനാധിപത്യ പോരാട്ടത്ത ിൽ പ്രവാസി സമൂഹം ഒന്നടങ്കം അണിനിരക്കണമെന്ന് റിയാദ് യൂ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ആവശ്യപ്പെട്ടു. ബത്ഹ അപ് പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി, കെ.എം.സി.സി സെൻട്രൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് യോഗം നടന്നത്. കെ.എം.സി.സി പ്രസിഡൻറ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്തിന് അപകടമാണെന്നും മതത്തിെൻറയും ജാതിയുടെയും പേരിൽ ഭാരതത്തിെൻറ ബഹുസ്വരത തകർക്കുന്ന സമീപനമാണ് കാലങ്ങളായി ബി.ജെ.പി നടത്തുന്നതെന്നും പ്രസംഗകർ പറഞ്ഞു. കോർപറേറ്റുകൾക്കും കുത്തക മുതലാളിമാർക്കും സഹായകരമായ നിലപാടാണ് ഇൗ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ന്യൂനപക്ഷങ്ങളെയും പിന്നാക്ക, ദലിത് വിഭാഗങ്ങളെയും ദ്രോഹിക്കുകയും കർഷകരുൾപ്പടെയുള്ള സാധാരണക്കാരെ അവഗണിക്കുകയും ചെയ്ത എൻ.ഡി.എക്ക് ഭരണ തുടർച്ച നൽകുന്നത് ആത്മഹത്യാപരമാണെന്നും അവർ ചൂണ്ടിക്കാട്ടി.
കേരളത്തിൽ സി.പി.എമ്മിെൻറ കൊലപാത രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാൻ വിവേകപൂർവ്വം വോട്ട് ചെയ്യണമെന്നും പ്രസംഗകർ ആവശ്യപ്പെട്ടു. കെ.എം.സി.സി സൗദി നാഷനൽ സമിതി അംഗം എസ്.വി അർഷുൽ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മൊയ്തീൻ കോയ കല്ലമ്പാറ, മജീദ് ചിങ്ങോലി, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, ഉസ്മാനാലി പാലത്തിങ്ങൽ, റസാഖ് പൂക്കോട്ടുംപാടം, തേനുങ്ങൽ അഹമ്മദ് കുട്ടി, നവാസ് വെള്ളിമാട്കുന്ന്, ശുഹൈബ് പനങ്ങാങ്ങര, കെ.കെ തോമസ്, അഷ്റഫ് വടക്കേവിള, സത്താർ താമരത്ത്, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, അഡ്വ. അനീർ ബാബു എന്നിവർ സംസാരിച്ചു. യഹ്‌യ കൊടുങ്ങല്ലൂർ, അഷ്റഫ് കൽപകഞ്ചേരി, കബീർ വൈലത്തൂർ, മാമുക്കോയ തറമ്മൽ, അക്ബർ വേങ്ങാട്ട്, നാസർ മങ്കാവ്, റസാഖ് വളക്കൈ, ബാവ താനൂർ, ഷാജി പരീത്, സജീർ പൂന്തുറ, ഷാഹിദ്, മുഹമ്മദ് കുട്ടി വയനാട്, ജിഫിൻ അരീക്കോട്, അസീസ് വെങ്കിട്ട, അഷ്റഫ് അച്ചൂർ, അബ്ദുറഹ്മാൻ ഫാറൂഖ്, ഫൈസൽ പാലക്കാട്, നാസർ തങ്ങൾ കോങ്ങാട്, ഹബീബ് പട്ടാമ്പി, അഭിലാഷ് മാവിലായി, മജീദ് പയ്യന്നൂർ, അൻവർ കണ്ണൂർ, സുരേഷ് ശങ്കർ, പി.സി അലി വയനാട്, അഷ്റഫ് മേപ്പാടി, സലാം ഇടുക്കി, മുനീർ കോക്കലൂർ, കെ.പി മുഹമ്മദ് കളപ്പാറ, പി.വി.പി ഖാലിദ്, മജീദ് കൊച്ചി, ഉസ്മാൻ പരീത്, അർഷാദ് തൃശൂർ എന്നിവർ നേതൃത്വം നൽകി. തെരെഞ്ഞെടുപ്പ് സമിതി കൺവീനർമാരായ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും ജലീൽ തിരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
