‘ഉഡാൻ 2025’; യാരാ സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ്
text_fieldsയാരാ സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: വിദ്യാർഥികളിൽ നേതൃത്വബോധവും സമൂഹിക ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ യാരാ ഇൻറർനാഷനൽ സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റ് ‘ഉഡാൻ 2025’ എന്ന പേരിൽ ത്രിദിന റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ക്യാമ്പിൽ ആറാം തരാം മുതൽ 12ാം തരം വരെയുള്ള 120 വിദ്യാർഥികൾ പങ്കെടുത്തു.
വൈസ് പ്രിൻസിപ്പൽ ഷറഫ് അഹമ്മദ് പതാക ഉയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഫയർ, വാദി നമാർ പാർക്ക് സന്ദർശനം എന്നിവ ക്യാമ്പിനെ കൂടുതൽ സജീവമാക്കി. വിനോദത്തിൽ ഊന്നിയുള്ള പഠനം ലക്ഷ്യം വെച്ചുള്ളതായിരുന്നു ക്യാംപിലെ ഓരോ പ്രവർത്തനങ്ങളും.
പ്രിൻസിപ്പൽ ആസിമ സലീമും ചീഫ് പാട്രൺ ഹബീബുറഹ്മാനും ചേർന്ന് ഗ്രാൻഡ് ക്യാമ്പ് ഫയറിന് തിരികൊളുത്തി. വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ ക്യാമ്പിന് പുത്തൻ ഉണർവ് നൽകി. സമാപന ചടങ്ങിൽ പ്രഥമ സോപാൻ പരീക്ഷയിൽ വിജയിച്ചവരെ ആദരിക്കുകയും പുതിയ അംഗങ്ങൾക്ക് പ്രവേശ് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

