ബക്കറ്റിലെ വെള്ളത്തിൽ വീണ് പരിക്കേറ്റ രണ്ടുവയസുകാരി മരിച്ചു
text_fieldsറന
ദമ്മാം: വീട്ടിലെ കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന രണ്ട് വയസ്സുകാരിയെ ഒടുവിൽ മരണം തട്ടിയെടുത്തു. സൗദി കിഴക്കൻ മേഖലയിലെ ജുബൈലിൽ താമസിക്കുന്ന കോഴിക്കോട്, കുറ്റിച്ചിറ സ്വദേശി ആബിദ് - ഫറ ദമ്പതികളുടെ മകൾ റന (രണ്ട്) ആണ് തിങ്കളാഴ്ച ആശുപത്രിയിൽ മരിച്ചത്.
ഒരാഴ്ച മുമ്പായിരുന്നു അപകടം. തുടർന്ന് ജുബൈൽ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന റനയെ കൂടുതൽ വിദഗ്ധ ചികിത്സക്കായി ദമ്മാമിലെ അൽമന ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്‍റിലേറ്റർ സംവിധാനത്തിൽ കഴിഞ്ഞിരുന്ന കുഞ്ഞിനുവേണ്ടി പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു കുടുംബം.
കുരുന്നിനെ മരണത്തിന് വിട്ടുകൊടുക്കാതെ തിരികെയെത്തിക്കാൻ ഡോക്ടർമാരും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കി തിങ്കളാഴ്ച രാവിലെയോടെ റന യാത്ര പറഞ്ഞു. റയ്യാൻ, റിനാദ് എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

