സൗദിയിൽ ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

09:46 AM
11/09/2019
(photo for representation)

റിയാദ്: ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്ന് കാര്‍ മോഷ്ടിച്ച കേസില്‍ രണ്ടു സൗദി പൗരന്മാരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വാക്കേറ്റത്തിനൊടുവില്‍ ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്ന് പ്രതികള്‍ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. ഇതി​െൻറ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഞായറാഴ്ച രാവിലെ ഒമ്പതിനാണ് കൊലപാതകം സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. കാറിലെത്തിയ രണ്ടു പേര്‍ ഇന്ത്യക്കാരന്‍റെ വാഹനത്തിനു പിറകില്‍ നിര്‍ത്തി. പിന്നെ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.  ഇതിനിടെ ആളുകള്‍ ഓടിയെത്തിയപ്പോൾ കാര്‍ വേഗത്തില്‍ പിറകിലേക്കെടുത്ത പ്രതികള്‍ കാര്‍ ഇന്ത്യക്കാരനുമേല്‍ കയറ്റിയിറക്കുകയായിരുന്നു.

കൊല്ലപ്പെട്ടയാളുടെ വിവരങ്ങളും സംഭവ സ്ഥലവും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വാക്കേറ്റത്തി​െൻറ കാരണവും അവ്യക്തമാണ്.

Loading...
COMMENTS