വീട് അതിക്രമിച്ച് 80 ലക്ഷം റിയാൽ കവർന്ന രണ്ടു പേർ പിടിയിൽ
text_fieldsറിയാദ്: വീട്ടിൽ അതിക്രമിച്ചു കയറി 80 ദശലക്ഷം റിയാൽ കവർന്ന രണ്ടു പേരെ പിടികൂടിയതായി റിയാദ് പൊലീസ് വക്താവ് കേണൽ ഖാലിദ് അൽകറിദിസ് വ്യക്തമാക്കി.
കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള പ്രവർത്തിക്കുന്ന സുരക്ഷവിഭാഗം നടത്തിയ അന്വേഷണത്തിനിടയിലാണ് രണ്ട് സ്വദേശികളെ പിടികൂടിയത്. ഇവർ കുറ്റം സമ്മതിക്കുകയും ഇവരിൽനിന്ന് പണം പൂർണമായും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്നു ഗുളികകൾ, ലൈസൻസില്ലാത്ത മൂന്ന് തോക്കുകൾ എന്നിവ ഇവരുടെ പക്കലുണ്ടായിരുന്നു. ഇവരെ പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കുന്നതിനായുള്ള നിയമനടപടികൾ സ്വീകരിച്ചു വരുകയാണെന്നും റിയാദ് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

