കേളി കല സംസ്കാരിക വേദിക്ക് പുതിയ രണ്ട് ഏരിയ കമ്മിറ്റികൾ രൂപവത്കരിച്ചു
text_fieldsഒലയ്യ ഏരിയ ഭാരവാഹികൾ: നൗഫൽ ഉള്ളാട്ട് ചാലി (സെക്രട്ടറി), റിയാസ് പള്ളാട്ട് (പ്രസിഡന്റ്), ഗിരീഷ് കുമാർ (ട്രഷറർ)
റിയാദ്: കേളി കലാസംസ്കാരിക വേദിയുടെ ഏറ്റവും വലിയ ഏരിയ ഘടകമായ മലസ് ഏരിയയെ മലസ്, ഒലയ്യ, മജ്മ എന്നീ മൂന്നു ഏരിയകളാക്കി വിഭജിച്ചു. മലസ്, ജരീർ, ഹാര യൂനിറ്റുകൾ മലസ് ഏരിയക്ക് കീഴിലും ഒലയ, സുലൈമാനിയ, തഹ്ലിയ യൂനിറ്റുകൾ ഒലയ ഏരിയക്ക് കീഴിലും റിയാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള മജ്മഅ, ഹുത്ത സുദൈർ, താദിഖ്, തുമൈർ എന്നീ യൂനിറ്റുകൾ മജ്മഅ ഏരിയക്ക് കീഴിലും പ്രവർത്തിക്കും.മലസ് ഏരിയ സമ്മേളനത്തിലാണ് പുതിയ ഏരിയ കമ്മിറ്റികൾ രൂപവത്കരിച്ചത്.ഒലയ ഏരിയയുടെ ഭാരവാഹികളായി നൗഫൽ ഉള്ളാട്ട്ചാലി (സെക്രട്ടറി), റിയാസ് പള്ളാട്ട് (പ്രസിഡന്റ്), ഗിരീഷ്കുമാർ (ട്രഷറർ), മുരളി കൃഷ്ണൻ, അമർ പുളിക്കൽ (ജോയന്റ് സെക്രട്ടറിമാർ), ലബീബ്, കെ.കെ. അനീഷ് (വൈസ് പ്രസിഡന്റുമാർ), പ്രശാന്ത് ബാലകൃഷ്ണൻ (ജോയന്റ് ട്രഷറർ), അബ്ദുൽ കരീം, ഷമീം മേലേതിൽ, കബീർ തടത്തിൽ, സുലൈമാൻ, നിയാസ്, ഇർഷാദ്, സുരേഷ് പള്ളിയാളിൽ, സമീർ മൂസ, ഷാനവാസ്, ബിജിൻ, അനീഷ് മംഗലത്ത് എന്നിവർ നിർവാഹകസമിതി അംഗങ്ങളായും 19 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: ഷിജിൻ മുഹമ്മദ് (സെക്രട്ടറി), രാധാകൃഷ്ണൻ (ട്രഷറർ), ജലീൽ ഇല്ലിക്കൽ (പ്രസിഡന്റ്)
മജ്മഅ ഏരിയയുടെ ഭാരവാഹികളായി ഷിജിൻ മുഹമ്മ്ദ് (സെക്രട്ടറി), ജലീൽ ഇല്ലിക്കൽ (പ്രസിഡന്റ്), രാധാകൃഷ്ണൻ (ട്രഷറർ), മുഹമ്മദ് ശരീഫ്, സന്ദീപ് കുമാർ (ജോയന്റ് സെക്രട്ടറിമാർ), എൻ.വി. ഡൈസൻ, മുനീർ (വൈസ് പ്രസിഡന്റുമാർ), അബ്ദുൽ ഗഫൂർ (ജോയന്റ് ട്രഷറർ), കുഞ്ഞുപിള്ള തുളസി, ബാലകൃഷ്ണൻ, പ്രതീഷ് പുഷ്പൻ, ഹർഷിൽ, ജോയ് മരിയ ദാസ്, നൂറുദ്ദീൻ, അൻവർ ഇബ്രാഹിം, ഷൗക്കത്ത്, ഷാജഹാൻ മുഹമ്മദ് എന്നിവർ നിർവാഹക സമിതി അംഗങ്ങളായ 19 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

