Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി പൗരന്മാർക്ക്...

സൗദി പൗരന്മാർക്ക് വിദേശ യാത്രക്ക്​ ഇനി രണ്ട്​ ഡോസ്​ കുത്തിവെപ്പ് നിർബന്ധം

text_fields
bookmark_border
covid vaccine 12721
cancel

ജിദ്ദ: സൗദിയിലെ എല്ലാ പൗരന്മാർക്കും 2021 ആഗസ്​റ്റ്​ ഒമ്പത്​ ( മുഹറം ഒന്ന്) മുതൽ രാജ്യത്തിനു പുറത്ത്​ യാത്ര ചെയ്യാൻ കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസും എടുത്തിരിക്കൽ നിർബന്ധമാക്കി. ആരോഗ്യ മന്ത്രാലയം ശിപാർശ ചെയ്യുന്ന പ്രതിരോധ, മുൻകരുതൽ നടപടികൾക്ക്​ അനുസൃതമായും കോവിഡ്​ നിയന്ത്രിക്കാനുള്ള പരിശ്രമത്തി​െൻറയും തുടർച്ചയായാണ്​ തീരുമാനമെന്ന്​ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കോവിഡ്​ പുതിയ തരംഗങ്ങൾ ലോകത്തെ ചില രാജ്യങ്ങളിൽ ഉണ്ടാകുന്നത്​ കണക്കിലെടുത്തും അതി​െൻ പ്രതിരോധിക്കാൻ രണ്ട്​ ഡോസ്​ വാക്​സിനെടുത്തിരിക്കമെന്ന പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ്​. തീരുമാനത്തിൽ നിന്ന്​ 12 വയസ്സിനു താഴെയുള്ളവരെയും കോവിഡ്​ ബാധിച്ച്​ രോഗംഭേദമായ ശേഷം ആറ്​ മാസം കഴിഞ്ഞവരെയും കോവിഡ്​ ബാധിച്ച്​ ഒരു ഡോസ്​ എടുത്തവരെയും ഒഴിവാക്കിയിട്ടുണ്ട്​.

12 വയസ്സിനു താഴെയുള്ളവർക്ക് വിദേശ യാത്രക്ക്​​ സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച കോവിഡ്​ അപകട ഇൻഷുറൻസ് പോളിസി നിർബന്ധമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightSaudi Arabia
News Summary - Two more doses are mandatory for Saudi nationals traveling abroad
Next Story