Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെ​ങ്ക​ട​ലി​ൽ നാ​ജി​ൽ,...

ചെ​ങ്ക​ട​ലി​ൽ നാ​ജി​ൽ, ത്വാ​റാ​ദി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ര​ണ്ട് മാ​സ​ത്തെ നി​രോ​ധ​നം

text_fields
bookmark_border
ചെ​ങ്ക​ട​ലി​ൽ നാ​ജി​ൽ, ത്വാ​റാ​ദി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ര​ണ്ട് മാ​സ​ത്തെ നി​രോ​ധ​നം
cancel
camera_alt

‘നാ​ജി​ൽ’, ‘ത്വാ​റാ​ദി’ മ​ത്സ്യ​ങ്ങ​ൾ

ജി​ദ്ദ: ചെ​ങ്ക​ട​ലി​ൽ ‘നാ​ജി​ൽ’, ‘ത്വാ​റാ​ദി’ എ​ന്നീ മ​ത്സ്യ​ങ്ങ​ൾ പി​ടി​ക്കു​ന്ന​തി​ന് ര​ണ്ട് മാ​സ​ത്തെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

മ​ക്ക പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രാ​ല​യ ഓ​ഫി​സാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ത്സ്യ​ബ​ന്ധ​ന സീ​സ​ണു​ക​ൾ ശാ​സ്ത്രീ​യ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക​ട​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​വ​യു​ടെ സ്വാ​ഭാ​വി​ക​മാ​യ പു​ന​രു​ൽ​പാ​ദ​ന​ത്തി​നും വ​ള​ർ​ച്ച​ക്കും ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക, അ​മി​ത​മാ​യ മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ൾ ത​ട​യു​ക, അ​തു​വ​ഴി പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ക​യും മ​ത്സ്യ​സ​മ്പ​ത്തി​െൻറ സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​രോ​ധ​നം ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളി​ലും വി​പ​ണി​ക​ളി​ലും പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ൾ പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കു​മെ​ന്ന് ബ്രാ​ഞ്ച് മേ​ധാ​വി എ​ൻ​ജി​നീ​യ​ർ വ​ലീ​ദ് ബി​ൻ ഇ​ബ്രാ​ഹിം അ​ൽ​ദാ​ഗി​സ് അ​റി​യി​ച്ചു.

ഈ ​കാ​ല​യ​ള​വി​ൽ നാ​ജി​ൽ, ത്വാ​റാ​ദി ഇ​ന​ങ്ങ​ളെ പി​ടി​ക്കു​ന്ന​തി​നോ വി​ൽ​ക്കു​ന്ന​തി​നോ വി​പ​ണ​നം ചെ​യ്യു​ന്ന​തി​നോ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

സ​മു​ദ്ര വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലും രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് വ​ലീ​ദ് ബി​ൻ ഇ​ബ്രാ​ഹിം അ​ൽ​ദാ​ഗി​സ് ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Two-month ban on fishing in Najl, Tavaradi in the Red Sea
Next Story