Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിൽ ഇന്ന് രണ്ടു മത്സരങ്ങൾ

text_fields
bookmark_border
ജിദ്ദ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിൽ ഇന്ന് രണ്ടു മത്സരങ്ങൾ
cancel
Listen to this Article

ജിദ്ദ: ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ഹിലാൽ ശാം സ്റ്റേഡിയത്തിൽ നടന്നു വരുന്ന ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിൽ ഇന്ന് രണ്ടു മത്സരങ്ങൾ. സെക്കൻഡ് ഡിവിഷൻ ആദ്യ മത്സരത്തിൽ രാത്രി 10 മണിക്ക് നിലവിലെ ബി ഡിവിഷൻ ചാമ്പ്യന്മാരായ എ.സി.സി ബി ടീം അൽഅബീർ ബ്ലൂസ്റ്റാർ ബി ടീമുമായി ഏറ്റുമുട്ടും.

നാല് പോയിന്റുമായി ഗ്രൂപ്പിൽ മുന്നിൽ നിൽക്കുന്ന രണ്ടു ടീമുകൾക്കും ടൂർണമെന്റിലെ ഫൈനൽ പ്രവേശം ഉറപ്പാക്കണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. 11 മണിക്ക് സെക്കൻഡ് ഡിവിഷൻ രണ്ടാം മത്സരത്തിൽ തുറയ്യ മെഡിക്കൽസ് യാസ് എഫ്.സി, അൽകബീർ ബി.എഫ്.സിയുമായി ഏറ്റുമുട്ടും. ടൂർണമെന്റിൽ ആദ്യ മത്സരത്തിനിറങ്ങുന്ന അൽകബീർ ബി.എഫ്.സി ജിദ്ദയിലെ പ്രമുഖ താരങ്ങൾക്കു പുറമെ റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്നുള്ള ചില കളിക്കാരുമായി കരുത്തുറ്റ നിരയുമായാണ് ഇന്ന് കളത്തിലിറങ്ങുന്നത്. തുറയ്യ മെഡിക്കൽസ് യാസ് എഫ്.സി ആദ്യ മത്സരത്തിൽ സമനിലയിലുടെ നേടിയ ഒരു പോയിന്റുമായി ഗ്രൂപ്പിൽ മുന്നിട്ടു നിൽക്കുന്നു. ടൂർണമെന്റിൽ ഫൈനൽ പ്രവേശം ഉറപ്പാക്കണമെങ്കിൽ എല്ലാ ടീമുകൾക്കും വിജയം അനിവാര്യമായതിനാൽ രണ്ടു മത്സരങ്ങളിലും വാശിയേറിയ പോരാട്ടം ഉറപ്പാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two matches today at Jeddah Bluestar Soccer Fest
Next Story