Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബ്ഹയിൽ ഹൃദയാഘാതം മൂലം രണ്ട് മലയാളികൾ മരിച്ചു

text_fields
bookmark_border
അബ്ഹയിൽ ഹൃദയാഘാതം മൂലം രണ്ട് മലയാളികൾ മരിച്ചു
cancel
camera_alt

കോമൂ പൂവക്കാട്ട്, നസീർ കരീം കുട്ടി

അബ്ഹ: സൗദി തെക്കൻ പ്രവിശ്യയിലെ അബ്ഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി. മലപ്പുറം കോടൂർ പഞ്ചായത്തിലെ പുലിയാട്ടുകുളം സ്വദേശി കോമൂ പൂവക്കാട്ട്, കൊല്ലം കരുനാഗപ്പള്ളി കട്ടിൽക്കടവ് സ്വദേശി നസീർ കരീം കുട്ടി (50) എന്നിവരാണ് മരിച്ചത്.

കോമൂ പൂവക്കാട്ടി​െൻറ മൃതദേഹം നിലവിൽ അബ്ഹയിലെ അസീർ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബ്ഹയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഏറ്റുവാങ്ങുന്നതിനും ഖബറടക്ക നടപടികൾ പൂർത്തിയാക്കുന്നതിനും മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അനുബന്ധ രേഖകൾ കൈപ്പറ്റുന്നതിനുമായി അബ്ഹയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അമീറിനെ കുടുംബം നിയമപരമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇബ്രാഹിം പട്ടാമ്പിയും കെ.എം.സി.സി പ്രവർത്തകരും ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ട്. എ.കെ. നസീമ ആണ് പരേത​െൻറ ഭാര്യ. മുഹ്സിന പൂവക്കാട്ട്, ഫാത്തിമ മിൻഹ, അബ്​ദുല്ല എന്നിവർ മക്കളാണ്.

മരിച്ച കൊല്ലം സ്വദേശി നസീർ കരീം കുട്ടി, കരീം കുട്ടിയുടെയും ഫാത്തിമത്തുവി​െൻറയും മകനാണ്. ഇദ്ദേഹത്തി​െൻറ മൃതദേഹം നിലവിൽ ഖമീസ് മുശൈത്ത് ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആവശ്യമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖമീസ് മുശൈത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - അബ്ഹയിൽ ഹൃദയാഘാതം മൂലം രണ്ട് മലയാളികൾ മരിച്ചു
Next Story