ഹജ്ജിനെത്തിയ രണ്ട് മലയാളി തീർഥാടകർ മദീനയിൽ നിര്യാതരായി
text_fieldsമുഹമ്മദ് ബക്കർ മുഹമ്മദ്
സലീം, മുഹമ്മദ് കുഞ്ഞ്
മദീന: ഹജ്ജ് നിർവഹണത്തിനായി സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിൽ സൗദിയിലെത്തിയ രണ്ട് മലയാളി തീർഥാടകർ മദീനയിൽ നിര്യാതരായി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബക്കർ മുഹമ്മദ് സലീം (68), എറണാകുളം പെരുമ്പാവൂർ സ്വദേശി മൂക്കട മുഹമ്മദ് കുഞ്ഞ് (72) എന്നിവരാണ് മരിച്ചത്.
മദീന സന്ദർശനത്തിനിടെയാണ് ഇരുവരും മരിച്ചത്. തിരുവനന്തപുരം അണ്ടൂർക്കോണം അഴൂർ ചെമ്പുമൂല എം.ആർ.എസ് മൻസിലിൽ താമസക്കാരനായ മുഹമ്മദ് ബക്കർ മുഹമ്മദ് സലീമിന് മദീന സന്ദർശനത്തിനിടെ പെട്ടെന്ന് അസുഖബാധിതനാവുകയായിരുന്നു. മദീനയിലെ അൽ സലാം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മുഹമ്മദ് ബേക്കർ, ആയിഷ ബീഗം എന്നിവരാണ് മാതാപിതാക്കൾ. സീനത്ത് ബീവിയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

