Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ വാഹനാപകടത്തിൽ...

ജിദ്ദയിൽ വാഹനാപകടത്തിൽ രണ്ടുമരണം​

text_fields
bookmark_border
ജിദ്ദയിൽ വാഹനാപകടത്തിൽ രണ്ടുമരണം​
cancel
camera_alt

ജിദ്ദയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം

ജിദ്ദ: വെള്ളിയാഴ്​ച പുലർച്ച ജിദ്ദ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നഗരത്തിന്​ തെക്ക്​ സനാബിൽ പാലത്തിന്​ മുമ്പ്​ തീരദേശ റോഡിലുണ്ടായ വാഹനാപകടത്തിലാണ്​ ജീവഹാനി സംഭവിച്ചത്​. രണ്ടുപേർക്ക്​ പരിക്കേറ്റു. വെള്ളിയാഴ്​ച പുലർച്ചയാണ്​ കാറിടിച്ച്​ അപകടമുണ്ടായതെന്ന്​ ജിദ്ദ റെഡ്​ക്രസൻറ്​ വക്താവ്​ അബ്​ദുല്ല അഹ്​മദ്​ അബൂസൈദ്​ വ്യക്തമാക്കി.

വിവരമറിഞ്ഞ ഉടനെ നാല്​ യൂനിറ്റ്​ ആംബുലൻസ്​ സംഘം സ്ഥലത്തെത്തി. രണ്ടു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്​. സിവിൽ ഡിഫൻസും ട്രാഫിക്​ വിഭാഗവും സംഭവസ്ഥലത്ത്​ എത്തിയിരുന്നുവെന്നും വക്താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahRoad Accident
Next Story