Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​യ​മ​വി​രു​ദ്ധ​മാ​യി...

നി​യ​മ​വി​രു​ദ്ധ​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ര​ണ്ട് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
നി​യ​മ​വി​രു​ദ്ധ​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ര​ണ്ട് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പി​ടി​യി​ലാ​യ വി​ദേ​ശി​ക​ൾ

യാം​ബു: ചെ​ങ്ക​ട​ൽ തീ​ര​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് ര​ണ്ട് പ്ര​വാ​സി​ക​ളെ ബോ​ർ​ഡ​ർ ഗാ​ർ​ഡ് അ​റ​സ്​​റ്റ്​ ചെ​യ്തു. തീ​ര​ദേ​ശ പെ​ട്രോ​ളി​ങ്ങി​നി​ട​യി​ലാ​ണ് യാം​ബു തീ​ര​ത്ത്​ നി​ന്ന്​ ഫി​ലി​പ്പീ​ൻ​സ്, പാ​കി​സ്​​താ​ൻ പൗ​ര​ന്മാ​രാ​യ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​ത്. രാ​ജ്യ​ത്തെ സ​മു​ദ്ര സു​ര​ക്ഷാ ച​ട്ട​ങ്ങ​ളും മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച് അ​നു​മ​തി​യി​ല്ലാ​തെ മീ​ൻ പി​ടി​ച്ച​തി​നാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടു​മ്പോ​ൾ ഇ​വ​രു​ടെ പ​ക്ക​ൽ പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പ്ര​ത്യേ​ക പെ​ർ​മി​റ്റ് വേ​ണ​മെ​ന്ന നി​യ​മം അ​ധി​കൃ​ത​ർ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി.

ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ച​ട്ട​ങ്ങ​ൾ എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ മ​ക്ക, മ​ദീ​ന, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക​ളി​ൽ ഉ​ള്ള​വ​ർ 911 എ​ന്ന ന​മ്പ​റി​ലും, മ​റ്റ് മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​വ​ർ 994, 999, 996 എ​ന്നീ ന​മ്പ​റു​ക​ളി​ലും വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:immigrantIllegal Fishingarrested
News Summary - Two immigrants arrested for illegal fishing
Next Story