Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാ​ജ ഹ​ജ്ജ്...

വ്യാ​ജ ഹ​ജ്ജ് വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് വനിതയുൾപ്പെടെ രണ്ട് ഈജിപ്ത് സ്വദേശികൾ മക്കയിൽ പിടിയിൽ

text_fields
bookmark_border
വ്യാ​ജ ഹ​ജ്ജ് വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് വനിതയുൾപ്പെടെ രണ്ട് ഈജിപ്ത് സ്വദേശികൾ മക്കയിൽ പിടിയിൽ
cancel
camera_alt

മ​ക്ക​യി​ൽ പി​ടി​യി​ലാ​യ ര​ണ്ട് ഈ​ജി​പ്ത് സ്വ​ദേ​ശി​ക​ൾ

മ​ക്ക: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ ഹ​ജ്ജ് സ​ർ​വി​സു​ക​ളെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ ര​ണ്ട് വി​ദേ​ശി​ക​ളെ മ​ക്ക​യി​ലെ സു​ര​ക്ഷാ പെ​ട്രോ​ളി​ങ് വി​ഭാ​ഗം അ​റ​സ്​​റ്റ്​ ചെ​യ്തു. ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​ക​ളാ​യ ഒ​രു പു​രു​ഷ​നും വ​നി​ത​യു​മാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ലാ​യ​ത്. വി​ശു​ദ്ധ ന​ഗ​ര​മാ​യ മ​ക്ക കേ​ന്ദ്രീ​ക​രി​ച്ച്, തീ​ർ​ഥാ​ട​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ൽ വ്യാ​ജ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തി​യാ​യി​രു​ന്നു ഇ​വ​രു​ടെ ത​ട്ടി​പ്പ്. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട പ്ര​തി​ക​ളെ നി​ല​വി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​പ​ര​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

തു​ട​ർ​വി​ചാ​ര​ണ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​യി കേ​സ് നി​ല​വി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി മ​ക്ക സു​ര​ക്ഷാ വി​ഭാ​ഗം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ഹ​ജ്ജ് ക​ർ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള ഔ​ദ്യോ​ഗി​ക നി​യ​മാ​വ​ലി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് പൊ​തു​സു​ര​ക്ഷ വ​കു​പ്പ് ഈ ​സം​ഭ​വ​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം വ്യാ​ജ പ​ര​സ്യ​ങ്ങ​ളി​ൽ വീ​ണു​പോ​ക​രു​തെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി ഹ​ജ്ജ് സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​വ​രെ​ക്കു​റി​ച്ച് ഉ​ട​ൻ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ വ​കു​പ്പ് അ​ഭ്യ​ർ​ഥി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ മ​ക്ക, മ​ദീ​ന, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് 911 എ​ന്ന ന​മ്പ​റി​ലും, സൗ​ദി അ​റേ​ബ്യ​യി​ലെ മ​റ്റ് പ്ര​വി​ശ്യ​ക​ളി​ൽ ഉ​ള്ള​വ​ർ​ക്ക് 999 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meccaEgyptianhajjarrested
News Summary - Two Egyptian nationals, including a woman, arrested in Mecca for defrauding people by making fake Hajj promises
Next Story