Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പുറത്തിറങ്ങാൻ...

സൗദിയിൽ പുറത്തിറങ്ങാൻ 'രണ്ട്​ ഡോസ്​ വാക്​സിൻ' നിർബന്ധം; നിയമം പ്രാബല്യത്തിൽ

text_fields
bookmark_border
covid vaccine
cancel

ജിദ്ദ: സൗദിയിൽ പുറത്തിറങ്ങാൻ ഇനി കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസെടുക്കൽ നിർബന്ധം. പുതിയ നിയമം പ്രാബല്യത്തിലായി. ഇന്ന്​​ (ഞായറാഴ്​ച) മുതൽ രാജ്യത്ത്​ സ്വദേശികൾക്കും വിദേശികൾക്കുമുള്ള വ്യക്തിവിവര ആപ്പായ 'തവക്കൽനാ'യിലെ ആരോഗ്യ സ്​റ്റാറ്റസി​ലുണ്ടായ പുതിയ മാറ്റങ്ങൾ എന്തെല്ലാമാണെന്നും​ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത്​ ജോലി സ്ഥലത്തും പൊതുവിടങ്ങളിലും ഗതാഗത സംവിധാനങ്ങളും പ്രവേശിക്കാൻ രണ്ട്​ ഡോസ്​ വാക്​സിൻ നിർബന്ധമാണെന്ന പുതിയ നിയമത്തി​െൻറ അടിസ്ഥാനത്തിലാണ്​ 'തവക്കൽനാ' അപ്​ഡേറ്റ്​ ചെയ്​തിരിക്കുന്നത്​​.

പുതിയ മാറ്റത്തിൽ രണ്ട്​ ഡോസ്​ വാക്​സിനെടുത്തവരെ മാത്രമാണ്​ 'പ്രതിരോധ കുത്തിവെപ്പ്​ എടുത്തവർ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്​.​ തവക്കൽനായിൽ ഇക്കാര്യം പ്രത്യേകം കാണിക്കും. രാജ്യത്തെ അംഗീകൃത കോവിഡ്​ വാക്​സിനുകളിൽ ഒന്നി​െൻറ ആദ്യ ഡോസ്​​ എടുത്തവരുടെ സ്​റ്റാറ്റസ്​ 'ആദ്യഡോസ്​ എടുത്തവർ' എന്നായിരിക്കും. വാക്​സിനെടുക്കാൻ വേണ്ട പ്രായപരിധിയിൽപ്പെടാത്തവരുടേത്​​ 'രോഗം സ്ഥിരീകരിച്ചിട്ടില്ല' എന്നും വാക്​സിൻ എടുക്കേണ്ടവർ വാക്​സിനെടുത്തിട്ടില്ലെങ്കിൽ 'പ്രതിരോധ കുത്തിവെപ്പ്​ എടുത്തിട്ടില്ല എന്നുമായിരിക്കും കാണിക്കുക.

രോഗബാധിതർ, രോഗികളുമായി ഇടപഴകിയവർ, ഹോം ക്വാറൻറീനിലും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിലും കഴിയുന്നവർ എന്നീ സ്​റ്റാറ്റസുകളും അപ്​ഡേറ്റ്​ ചെയ്​ത തവക്കൽനയിൽ ഉണ്ടാകും. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്താലേ പ്രവേശനം അനുവദിക്കുന്നത്​ സാമ്പത്തിക, വാണിജ്യ, സാംസ്​കാരിക, വിനോദ, സ്​പോർട്സ്​​, ടൂറിസം മേഖലകളിലും പൊതു സ്വകാര്യ സ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനം എന്നിവയിലുമാണ്​​.

അതുപോലെ സാംസ്​കാരിക - സാമൂഹിക - വിനോദ പരിപാടികൾ, വിമാനയാത്ര, ഉംറ അനുമതി പത്രം എന്നിവയ്​ക്കും​ രണ്ട്​ ഡോസ്​ കോവിഡ് വാക്​സിനേഷൻ നിർബന്ധമാണ്​. തവക്കൽനാ ആപ്ലിക്കേഷനിൽ കാണിച്ചിരിക്കുന്ന 'വാക്​സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട' വിഭാഗങ്ങൾക്ക്​ പുതിയ നിയമം ബാധകമാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid Saudi arabiaCovid Vaccine
News Summary - Two Dose Covid Vaccine Compulsory in Saudi arabia
Next Story