Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കോവിഡ്​ ബാധിച്ച്​ രണ്ട്​ മരണം

text_fields
bookmark_border
57 പേർക്ക്​ കോവിഡ്, 44 പേർക്ക്​ രോഗമുക്തി
സൗദിയിൽ കോവിഡ്​ ബാധിച്ച്​ രണ്ട്​ മരണം
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ രണ്ട്​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തു. പുതുതായി 57 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 44 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,761 ഉം രോഗമുക്തരുടെ എണ്ണം 5,36,768 ഉം ആയി. ആകെ മരണസംഖ്യ 8,753 ആയി ഉയർന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 111 ആയി​ കുറഞ്ഞു. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 19, ജിദ്ദ 9, മക്ക 5, തബൂക്ക്​ 2, ബുറൈദ 2, ബുഖൈരിയ 2, മറ്റ്​ 20 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 44,137,708 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two deaths due to covid infection in Saudi Arabia
Next Story