രണ്ട് ദിനം, 50 യൂനിറ്റ് രക്തം; മാതൃകയായി മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ്
text_fieldsറിയാദ്: അടിയന്തര സാഹചര്യത്തിൽ ചികിത്സയിലായിരുന്ന രണ്ട് രോഗികൾക്കായി വെറും രണ്ട് ദിവസത്തിനുള്ളിൽ 50 യൂനിറ്റ് രക്തം സമാഹരിച്ച് നൽകി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന് കീഴിലെ ‘ഡ്യൂ ഡ്രോപ്സ്’ ബ്ലഡ് ഡൊണേഷൻ വിങ് മാതൃകയായി. മഞ്ചേശ്വരം സ്വദേശിയായ രോഗിക്ക് 40 യൂനിറ്റും മങ്കട സ്വദേശിക്ക് 10 യൂനിറ്റ് രക്തവുമാണ് പ്രവർത്തകർ ലഭ്യമാക്കിയത്. ജോലിത്തിരക്കുള്ള പ്രവൃത്തിദിവസങ്ങളായിരുന്നിട്ടും സന്നദ്ധപ്രവർത്തകരെയും അംഗങ്ങളെയും ഏകോപിപ്പിച്ച് വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്തദാതാക്കളെ കൃത്യസമയത്ത് എത്തിക്കാൻ സാധിച്ചു എന്നത് ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ തിളക്കം കൂട്ടുന്നു. മനുഷ്യസ്നേഹത്തിെൻറ ഉദാത്ത മാതൃകയായ ഇത്തരം സേവനങ്ങൾ വരും ദിനങ്ങളിലും സജീവമായി തുടരുമെന്ന് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് ചിങ്ങത്ത് എന്നിവർ അറിയിച്ചു.
ഡ്യൂ ഡ്രോപ്സ് ബ്ലഡ് ഡൊണേഷൻ വിങ് കോഓഡിനേറ്റർമാരായ ഹാഷിം തോട്ടത്തിൽ, ഷറഫു തേഞ്ഞിപ്പലം എന്നിവരാണ് രക്തശേഖരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കാസർകോടട് ജില്ലാ ഭാരവാഹികളായ ഫസൽ പടന്ന, ടി.എ.ബി. അഷ്റഫ് പടന്ന എന്നിവരും ഈ ദൗത്യത്തിൽ സജീവമായി പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

