Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് സൗദിയുടെ നേരെ വന്ന രണ്ട് ക്രൂയിസ് മിസൈലുകളും 10 ഡ്രോണുകളും തകർത്തു -പ്രതിരോധ മന്ത്രാലയം

text_fields
bookmark_border
സുരക്ഷ ഉറപ്പാക്കാൻ ഏത് നടപടിയും സ്വീകരിക്കുമെന്ന് സൗദി അറേബ്യ ആവർത്തിച്ചു.
ഇന്ന് സൗദിയുടെ നേരെ വന്ന രണ്ട് ക്രൂയിസ് മിസൈലുകളും 10 ഡ്രോണുകളും തകർത്തു -പ്രതിരോധ മന്ത്രാലയം
cancel
camera_alt

പ്രതിരോധ മന്ത്രാലയ വക്താവ് മേജർ തുർക്കി

റിയാദ്: ഇന്ന് (ബുധനാഴ്ച്ച) സൗദി അറേബ്യയുടെ ആകാശപരിധിയിൽ പ്രവേശിച്ച രണ്ട് ക്രൂയിസ് മിസൈലുകളും 10 ഡ്രോണുകളും വ്യോമപ്രതിരോധ സേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. അൽ ഖർജ് മേഖലയിൽ വെച്ചാണ് മിസൈലുകൾ തകർത്തത്. ഇതിനുപുറമെ രാജ്യത്തിന്റെ മറ്റ്‌ വിവിധ ഭാഗങ്ങളിലായി ഒമ്പത് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിൽ ഒരു ഡ്രോണും തകർത്തതായും അദ്ദേഹം വ്യക്തമാക്കി.

റിയാദിലെ യുഎസ് എംബസി കെട്ടിടത്തിന് നേരെ ഇറാൻ നടത്തിയ ക്രൂരമായ ആക്രമണത്തെ സൗദി അറേബ്യ കഴിഞ്ഞ ദിവസം (ചൊവ്വ) ശക്തമായി അപലപിച്ചിരുന്നു. തങ്ങളുടെ മണ്ണോ ആകാശമോ ഇറാനെതിരെ ആക്രമണം നടത്താൻ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയിട്ടും ഇറാൻ ഇത്തരം പ്രകോപനങ്ങൾ തുടരുന്നത് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണവും ഉറപ്പാക്കാൻ തിരിച്ചടി ഉൾപ്പെടെയുള്ള ഏത് നടപടിയും സ്വീകരിക്കാൻ സൗദി അറേബ്യക്ക് പൂർണ്ണ അവകാശമുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two cruise missiles and 10 drones targeted Saudi Arabia today - Ministry of Defense
Next Story