Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദയിൽ അനുമതിയില്ലാതെ മീൻപിടിച്ച രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കർശന നടപടിയുമായി തീരദേശ സേന
ജിദ്ദയിൽ അനുമതിയില്ലാതെ മീൻപിടിച്ച രണ്ടുപേർ പിടിയിൽ
cancel
camera_alt

അനധികൃത മീൻ പിടുത്തത്തിന്​ അറസ്​റ്റിലായ പ്രതികൾ

ജിദ്ദ: അനുമതിപത്രമില്ലാതെ മീൻപിടിക്കാനിറങ്ങിയ രണ്ട് സൗദി പൗരന്മാരെ ജിദ്ദയിൽ തീരദേശ സേനയുടെ പട്രോളിങ്​ സംഘം പിടികൂടി. രാജ്യത്തെ കടൽത്തീര മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായുള്ള സുരക്ഷാ-മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

വിലക്കേർപ്പെടുത്തിയ ഉപകരണങ്ങൾ ഉപയോഗിച്ച് മീൻപിടിച്ച ഇവർക്കെതിരെ ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് നിയമപരമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കടൽ സമ്പത്തും ജലജീവികളെയും സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയമങ്ങളും നിർദ്ദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്ന് തീരദേശ സേന ഓർമിപ്പിച്ചു.

പരിസ്ഥിതിക്കോ വന്യജീവികൾക്കോ കേടുപാടുകൾ വരുത്തുന്ന രീതിയിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും സൗദി അറേബ്യയിലെ മറ്റ് പ്രദേശങ്ങളിൽ ഉള്ളവർ 994 എന്ന നമ്പറിലും ബന്ധപ്പെട്ട് വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ജിദ്ദയിൽ അനുമതിയില്ലാതെ മീൻപിടിച്ച രണ്ടുപേർ പിടിയിൽ
Next Story