ഫലസ്തീൻ ജനതക്ക് ത്വാഇഫ് കെ.എം.സി.സി ഐക്യദാർഢ്യം
text_fieldsത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം’ പരിപാടിയിൽ മുഹമ്മദ് സാലിഹ് സംസാരിക്കുന്നു
ത്വാഇഫ്: ഇസ്രായേലിെൻറ കിരാതവാഴ്ചക്ക് വഴങ്ങാതെ പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം. സെൻട്രൽ കമ്മിറ്റി ചെയർമാൻ ജലീൽ തോട്ടോളി ചെറുകുളമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു.
ഭക്ഷണവും വെള്ളവും വെളിച്ചവും വരെ നിഷേധിച്ച് അന്താരാഷ്ട്ര മാനുഷിക മര്യാദകളെപ്പോലും ചവിട്ടിമെതിച്ച് പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ള നിരപരാധികളെ കൊന്നൊടുക്കുന്ന നീചവും നികൃഷ്ടവുമായ ഇസ്രായേലിെൻറ നടപടി ലോകമനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. ഇസ്രായേലിെൻറ ഭീകരവാഴ്ചയെ ചെറുക്കാൻ ഫലസ്തീൻ ജനതക്ക് ലോകരാഷ്ട്രങ്ങൾ നിറഞ്ഞ പിന്തുണ നൽകണമെന്നും യോഗം അഭ്യർഥിച്ചു. ജനറൽ സെക്രട്ടറി ഷരീഫ് മണ്ണാർക്കാട് സ്വാഗതവും ട്രഷറർ ബഷീർ താനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

