ത്വാഇഫ് വാഹനാപകടം; മൃതദേഹങ്ങൾ പുറത്തെടുത്തു
text_fieldsത്വാഇഫ് അൽഹദ മലമുകളിൽ അപകടത്തിൽപെട്ട വാഹനം
ത്വാഇഫ്: അൽഹദ മലമുകളിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട മുഴുവൻ പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്നുപേർ സഞ്ചരിച്ച വാഹനം അൽഹദ മലമുകളിൽനിന്ന് താഴേക്കു മറിഞ്ഞായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വാഹനത്തിലുള്ളവരെ കണ്ടെത്താൻ ഉടൻ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. വാഹനം വീണ സ്ഥലത്ത് കനത്ത മൂടൽമഞ്ഞ് കാഴ്ചയെ തടസ്സപ്പെടുത്തിയിരുന്നു. തുടർച്ചയായ തിരച്ചിലിനുശേഷം മൂന്നു പേരിൽ ഒരാളെ ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തി. മറ്റ് രണ്ടു പേർക്കായി തിരച്ചിൽ തുടരുകയായിരുന്നു. ദുർഘടമായ സ്ഥലത്ത് വാഹനത്തിനെത്താൻ കഴിയാത്തതും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. ഏറെ പരിശ്രമത്തിനൊടുവിലാണ് മറ്റ് രണ്ടു പേരുടെ മൃതദേഹം കണ്ടെടുക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

