തബൂക്കിലെ മഞ്ഞൾ കൃഷി വിജയകരം
text_fieldsതബൂക്കിലെ മഞ്ഞൾ കൃഷി
തബൂക്ക്: തബൂക്കിലെ മഞ്ഞൾ കൃഷി വിജയകരം. ഇതോടെ മേഖലയിലെ കാർഷിക വൈവിധ്യം വർധിപ്പിക്കുന്ന വിളയായി മഞ്ഞൾ മാറി. പരീക്ഷണമെന്നോണം മേഖലയിലെ പല കർഷകരും മഞ്ഞൾ കൃഷിയിലേക്ക് ഇറങ്ങിയത് പ്രദേശത്തിന്റെ കാർഷിക ഉൽപാദനത്തിൽ വലിയ കുതിച്ചുകയറ്റമുണ്ടാക്കുന്നു. ഉയർന്ന മൂല്യമുള്ള സാമ്പത്തിക വിളകൾക്ക് മഞ്ഞൾ കൃഷി പുതിയ ചക്രവാളങ്ങൾ തുറക്കുമെന്നാണ് വിലയിരുത്തൽ.
മഞ്ഞൾ ഈ മേഖലയിലെ അപൂർവ വിളയാണെന്നും അതിന് വലിയ മൂല്യമുണ്ടെന്നും കർഷകർ അഭിപ്രായപ്പെട്ടു. മഞ്ഞൾ കൃഷിക്ക് മൂന്ന് മാസം മുതൽ 10 മാസംവരെ വളർച്ച ആവശ്യമാണ്. പതിവ് ജലസേചനം, പരിമിതമായ അളവിൽ എൻ.പി.കെ മൂലകങ്ങളാൽ സമ്പുഷ്ടമായ ജൈവ വളങ്ങളുടെ ഉപയോഗം, മെച്ചപ്പെട്ട വായുസഞ്ചാരം എന്നിവ ആവശ്യമാണെന്നും അവർ വിശദീകരിച്ചു. ഉൽപന്നത്തിന്റെ ഗുണനിലവാരം തരംതിരിക്കൽ, നന്നായി ഉണക്കൽ, കൃത്യമായ ഈർപ്പ നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള സൂക്ഷ്മമായ പ്രക്രിയകളെ ആശ്രയിച്ചിരിക്കുന്നുവെന്ന് മഞ്ഞൾ കൃഷിയുടെ വിജയമെന്ന് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

