തുർക്മെനിസ്താൻ വിദേശകാര്യ മന്ത്രി സൗദി സഹമന്ത്രിയെ സ്വീകരിച്ചു
text_fieldsതുർക്മെനിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഷിദ് മെറെഡോവും സൗദിയുടെ സഹമന്ത്രിയും കാബിനറ്റ് അംഗവുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദും
റിയാദ് : തുർക്മെനിസ്താൻ ഉപപ്രധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഷിദ് മെറെഡോവ് കഴിഞ്ഞ ദിവസം തലസ്ഥാന നഗരമായ അഷ്ഗാബാദിൽ സൗദി സഹമന്ത്രിയും കാബിനറ്റ് അംഗവുമായ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദിനെ സ്വീകരിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നൽകിയ സ്വീകരണത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനെക്കുറിച്ചും ചർച്ച നടത്തി ഈ വർഷം ആദ്യം, 80 മില്യൺ ഡോളറിന്റെ വികസന വായ്പാകരാറിൽ ഒപ്പുവച്ചത് സൗദി- തുർക്മെനിസ്താൻ സഹകരണത്തിലെ ഒരു സുപ്രധാന ചുവടുവെപ്പായിരുന്നു സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ (എസ്.എഫ്.ഡി) ചീഫ് എക്സിക്യൂട്ടിവ് സുൽത്താൻ അൽ മർഷാദ്, തുർക്മെനിസ്താൻ സ്റ്റേറ്റ് ബാങ്ക് ഫോർ ഫോറിൻ ഇക്കണോമിക് അഫയേഴ്സിന്റെ ചെയർമാൻ റഹിം ബെർഡി ജെപ്ബറോവുമായി കരാറിൽ ഒപ്പുവച്ചു.
രാജ്യത്തുടനീളം മൂന്ന് പ്രത്യേക കാൻസർ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിച്ച് തുർക്മെനിസ്താൻ കാൻസർ ചികിത്സാ സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിക്ക് സൗദി സഹകരണം നൽകുമെന്നും കൂടിക്കാഴ്ചയിൽ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

