നടുക്കടലിൽ രോഗബാധിതനായ തുർക്കി നാവികനെ രക്ഷപ്പെടുത്തി
text_fieldsചെങ്കടലിൽ വെച്ച് രോഗബാധിതനായ മാർഷൽ െഎലൻറ് കപ്പലിലെ തുർക്കി നാവികനെ സൗദി അതിർത്തി രക്ഷാസേന രക്ഷപ്പെടുത്തുന്നു
ജിദ്ദ: ചെങ്കടലിൽ രോഗബാധിതനായ തുർക്കി നാവികനെ സൗദി അതിർത്തി രക്ഷാസേന രക്ഷപ്പെടുത്തി. മാർഷൽ െഎലൻഡിെൻറ കപ്പലിലെ തുർക്കി നാവികനാണ് ജ്വരബാധയുണ്ടായത്.
ഇൗ വിവരം അറിയിച്ച് കപ്പലിൽ നിന്ന് ജിദ്ദയിലെ സേർച് ആൻഡ് റെസ്ക്യൂ സെൻററിലേക്ക് വിളിച്ച് അടിയന്തര മെഡിക്കൽ സേവനം ആവശ്യപ്പെടുകയായിരുന്നെന്ന് അതിർത്തി രക്ഷാസേന വക്താവ് കേണൽ മുസ്ഫർ അൽഖുറൈനി പറഞ്ഞു. ജിദ്ദ റെസ്ക്യൂ സെൻറർ കപ്പൽ നിൽക്കുന്ന സ്ഥലം നിർണയിച്ചു. ജിസാൻ മേഖലയിലെ ആരാംകോ തുറമുഖത്ത് കപ്പലുകളുടെ കാത്തിരിപ്പ് സ്ഥലത്താണ് കപ്പലുള്ളതെന്ന് വ്യക്തമായി. ഉടൻ സന്ദേശം ജിസാൻ മേഖല റെസ്ക്യൂ സെൻററിന് കൈമാറി. ചെങ്കടലിലെ തെക്കൻ തീരദേശ അതിർത്തി കാവൽ താവളത്തിൽ രോഗിയെ എത്തിച്ചു. പിന്നീട് ജിസാനിലെ അമീർ മുഹമ്മദ് ബിൻ നാസിർ ആശുപത്രിലെത്തിക്കുകയും ചെയ്തു.
രോഗിയെ രക്ഷപ്പെടുത്തിയപ്പോൾ ആരോഗ്യ മുൻകരുതലും കോവിഡ് പെരുമാറ്റച്ചട്ടങ്ങളും മുഴുവൻ പാലിച്ചിരുന്നു. നാവികെൻറ ആരോഗ്യനില തൃപ്തികരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

