ചെങ്കടലിൽ അപകടത്തിലായ തുർക്കിയ നാവികയെ സൗദി അതിർത്തിസേന രക്ഷിച്ചു
text_fieldsവനിതാ നാവികയെ രക്ഷിച്ച് കൊണ്ടുവന്ന സൗദി അതിർത്തി സുരക്ഷ സേനയുടെ കപ്പൽ
യാംബു: ചെങ്കടലിലൂടെ യാത്ര ചെയ്യുകയായിരുന്ന കപ്പലിൽ വീണ് പരിക്കേറ്റ തുർക്കിയ നാവികയെ സൗദി അതിർത്തി സുരക്ഷ സേന രക്ഷപ്പെടുത്തി. യാത്രക്കിടെ തലക്ക് ഗുരുതരമായി പരിക്കേറ്റ തുർക്കിയ പൗരത്വമുള്ള യുവതി ഗുരുതരാവസ്ഥയിലായ വിവരം ജിദ്ദ സെർച് ആൻഡ് റെസ്ക്യൂ കോഓഡിനേഷൻ സെൻററിന് ലഭിക്കുകയായിരുന്നു. ഉടൻ കപ്പലിന്റെ സ്ഥാനം ആധുനിക സാങ്കേതിക സംവിധാനമുപയോഗിച്ച് കണ്ടെത്തുകയും യുവതിയെ രക്ഷപ്പെടുത്തി യാംബു ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അതിർത്തി സുരക്ഷ സേന വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി അറിയിച്ചു.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വൈദ്യസഹായം തുടരുകയാണെന്നും വക്താവ് വെളിപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

