Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി സന്നദ്ധസംഘവുമായി...

സൗദി സന്നദ്ധസംഘവുമായി കൂടിക്കാഴ്ച നടത്തി തുർക്കിയ വിദേശകാര്യ മന്ത്രി

text_fields
bookmark_border
സൗദി സന്നദ്ധസംഘവുമായി കൂടിക്കാഴ്ച നടത്തി തുർക്കിയ വിദേശകാര്യ മന്ത്രി
cancel
camera_alt

തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മേ​വ്‍ലൂ​ത് കാ​വ്സൊ​ഗ്ലു ഭൂ​ക​മ്പ ബാ​ധി​ത

പ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പെ​ട്ട സൗ​ദി സ​ന്ന​ദ്ധ​സം​ഘ പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം

റി​യാ​ദ്: തു​ർ​ക്കി​യ​യി​ലെ ഭൂ​ക​മ്പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സൗ​ദി സ​ന്ന​ദ്ധ​സം​ഘ​ത്തി​​ന്റെ ദു​രി​താ​ശ്വാ​സ-​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു. ദു​ര​ന്തം ത​ക​ർ​ത്ത പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​ണ്. ഇ​തി​നി​ടെ ഹാ​തെ പ്ര​വി​ശ്യ​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പെ​ട്ട കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്ഡ് ആ​ൻ​ഡ് റി​ലീ​ഫ് സെ​ന്റ​റി​െൻറ​യും (കെ.​എ​സ് റീ​ലീ​ഫ്) സൗ​ദി റെ​ഡ് ക്ര​സ​ന്റി​ന്റെ​യും പ്ര​തി​നി​ധി സം​ഘ​വു​മാ​യി തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മേ​വ്‍ലൂ​ത് കാ​വ്സൊ​ഗ്ലു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഭൂ​ക​മ്പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പെ​ട്ട സൗ​ദി സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ളെ തു​ർ​ക്കി​യ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​െൻറ ആ​ഴം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് സൗ​ദി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

തു​ർ​ക്കി​യ​യി​ലേ​ക്കു​ള്ള എ​ട്ടാ​മ​ത്തെ കാ​ർ​ഗോ വി​മാ​ന​ത്തി​ൽ റി​യാ​ദി​ൽ​നി​ന്ന് ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ൾ നി​റ​ച്ച​പ്പോ​ൾ

ഇ​ര​ക​ളോ​ടു​ള്ള അ​നു​ശോ​ച​ന​വും തു​ർ​ക്കി​യ ജ​ന​ത​യോ​ടു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ സ്നേ​ഹ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​തി​നി​ധി​സം​ഘം വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ അ​റി​യി​ച്ചു. ഭൂ​ക​മ്പ​ത്തി​​ന്റെ ആ​ഘാ​ത​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​നു​ത​കു​ന്ന എ​ല്ലാ​വി​ധ മാ​നു​ഷി​ക സ​ഹാ​യ​വും ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യ​വും സൗ​ദി തു​ട​രു​മെ​ന്നും സം​ഘ​ത്ത​ല​വ​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ ഭ​ക്ഷ​ണം, മ​രു​ന്ന്, വ​സ്ത്ര​ങ്ങ​ൾ, കൂ​ടാ​ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള 37.5 ട​ൺ സാ​ധ​ന​ങ്ങ​ളു​മാ​യി സൗ​ദി​യു​ടെ എ​ട്ടാ​മ​ത്തെ കാ​ർ​ഗോ വി​മാ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ റി​യാ​ദി​ൽ​നി​ന്ന് തു​ർ​ക്കി​യ​യി​ലേ​ക്ക് പ​റ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign MinisterTurkishSaudi volunteer
News Summary - Turkish Foreign Minister met with Saudi volunteers
Next Story