സൗദി നയിക്കുന്ന ബഹുരാഷ്ട്ര നാവികസഖ്യത്തെ സ്വാഗതം ചെയ്ത് തുർക്കിയ
text_fieldsതുർക്കിയ പ്രസിഡൻറ് റജബ് തയ്യിബ് ഉർദുഗാൻ, സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രതിരോധ ബഹുരാഷ്ട്ര നാവികസഖ്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് തുർക്കിയ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ തുർക്കിയ പ്രസിഡൻറ് റജബ് തയ്യിബ് ഉർദുഗാനുമായി തിങ്കളാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് തുർക്കിയ നിലപാട് വ്യക്തമാക്കിയത്.
ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതി സായുധ സംഘം നടത്തുന്ന ആക്രമണങ്ങളെ തുർക്കിയ പ്രസിഡൻറ് ശക്തമായി അപലപിക്കുകയും ഈ വിഷയത്തിൽ സൗദി അറേബ്യക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യം രൂപവത്കരിച്ച നടപടിയെ അദ്ദേഹം അഭിനന്ദിക്കുകയും സഖ്യത്തിന്റെ ലക്ഷ്യങ്ങൾ പൂർണമായി വിജയിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിവിധ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

