വടംവലി കൂട്ടായ്മ ‘ഖിവ’ രൂപവത്കരിച്ചു
text_fieldsഖസീം ഇന്ത്യൻ വടംവലി അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ
ബുറൈദ: ഖസീം പ്രവിശ്യയിൽ വടംവലി കൂട്ടായ്മയായി ഖസീം ഇന്ത്യൻ വടംവലി അസോസിയേഷൻ (ഖിവ) നിലവിൽവന്നു. റവാദ് അൽ താസജ് ഹോട്ടലിൽ പ്രവിശ്യയിലെ വിവിധ പ്രവിശ്യകളിൽനിന്നുള്ള വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികളും വടംവലി പ്രേമികളും പങ്കെടുത്ത യോഗത്തിൽ കായിക രംഗത്തെ വളർച്ചയും ജീവകാരുണ്യവും മാത്രം ലക്ഷ്യംവെച്ച് കൂട്ടായ്മ മുന്നോട്ട് പോകാൻ തീരുമാനമെടുത്തു. സംഘടനയുടെ ലോഗോ യോഗത്തിൽ പ്രകാശനം ചെയ്തു. അൻഷാദ് ബുകൈരിയ (സെക്രട്ടറി), അബ്ദു കീച്ചേരി (പ്രസിഡന്റ്), സുരേഷ് കുമാർ (ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. ഖസീം പ്രവശ്യയിലെ വിവിധ റീജ്യൻ തലങ്ങളിൽ വടംവലി മത്സരങ്ങൾ സംഘടിപ്പിച്ച് കായിക രൂപത്തെ ജനകീയമാക്കുക എന്നിവയാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യമെന്നും യോഗത്തിൽ പ്രഖ്യാപിച്ചു. മെജോ ജോർജ് സ്വാഗതം പറഞ്ഞു. അനീഷ് കൊല്ലം, ഷിനു, ജംഷീർ സഫാരി, റഊഫ് മലപ്പുറം, ജൻസീർ, അൻസാർ തോപ്പിൽ, അജീന, ഷീന ഷിനു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

