കേളി ടി.എസ്.ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആഗസ്റ്റ് 15ന്
text_fieldsകേളി ടി.എസ്.ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കഴിഞ്ഞ ആഴ്ചയിലെ മത്സരത്തിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തയാൾക്ക് നാസർ കാരക്കുന്ന് ട്രോഫി കൈമാറുന്നു
റിയാദ്: ഒമ്പതാമത് കേളി സുലൈ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാമത് ‘കേളി ടി.എസ്.ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആഗസ്റ്റ് 15-ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനങ്ങളുടെ ഭാഗമായാണ് വിവിധ കല, കായിക മത്സരങ്ങൾ അരങ്ങേറുന്നത്. സുലൈ എം.സി.എ, ടെക്നോമാക്ക് ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ കിങ്സ് - മലാസ്, രത്നഗിരി റോയൽസിനേയും, രണ്ടാം മത്സരത്തിൽ ഉസ്താദ് ഇലവൻ, റിയാദ് വാരിയേഴ്സിനേയും, മൂന്നാം മത്സരത്തിൽ ട്രാവൻകൂർ, ഐ.ടി.എല്ലിനേയും, നാലാം മത്സരത്തിൽ റോക്ക്സ്റ്റാർസ് സി.സി, റിബെൽസ് റിയാദിനെയും നേരിടും.ടൂർണമെന്റിന്റെ രണ്ടാം വാര മത്സരങ്ങളിൽ ഐ.ടി.എൽ, പി.സി.ഡബ്ല്യു.എഫ് റിയാദിനെ നാല് വിക്കറ്റിനും, റോക്ക്സ്റ്റാർസ് സി.സി, ഒലയ ക്രിക്കറ്റ് ക്ലബ്ബിനെ ആറു വിക്കറ്റിനും പരാജയപ്പെടുത്തി. ഐ.ടി.എലിന്റെ മുസ്തഫ കലന്ദർ, റോക്ക്സ്റ്റാർസിന്റെ ഇമ്രാൻ എന്നിവരെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. കേളി സുലൈ രക്ഷാധികാരി സമിതി അംഗം നാസർ കാരക്കുന്നും, കേന്ദ്ര സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജവാദ് പരിയാട്ടും മികച്ച കളിക്കാർക്കുള്ള ട്രോഫികൾ സമ്മാനിച്ചു.സംഘാടക സമിതി ചെയർമാൻ ഫൈസൽ അധ്യക്ഷനായ ചടങ്ങിൽ ടെക്നിക്കൽ കമ്മിറ്റി കൺവീനർ റീജേഷ് രയരോത്ത് മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു.
കേന്ദ്ര സ്പോർട്സ് കമ്മിറ്റി അംഗം റിയാസ് പള്ളാട്ട്, തോയ്ബ്, രാഗേഷ്, അഭിലാഷ്, സുലൈ ഏരിയ ഭാരവാഹികളായ ഗോപിനാഥ്, കൃഷ്ണൻ കുട്ടി, സുനിൽ കുമാർ, ഇസ്മായിൽ, നവാസ്, പ്രകാശൻ, സത്യപ്രമോദ്, ഹാരിസ്, ജോസ്, അബ്ദുൽ സലാം, സംസീർ, നാസർ, ഉണ്ണികൃഷ്ണൻ എന്നിവർ മത്സര നടത്തിപ്പിന് നേതൃത്വം നൽകി. കേളി സുലൈ ഏരിയ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതവും ഏരിയ പ്രസിഡന്റ് ജോർജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

