Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി​ദ്ദ​യി​ൽ ടി.​എ​സ്.​എ​സ് വ​നി​ത വി​ഭാ​ഗം സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി ഒ​രു​ക്കി

text_fields
bookmark_border
ജി​ദ്ദ​യി​ൽ ടി.​എ​സ്.​എ​സ് വ​നി​ത വി​ഭാ​ഗം സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി ഒ​രു​ക്കി
cancel

ജി​ദ്ദ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സം​ഗ​മം (ടി.​എ​സ്.​എ​സ്) വ​നി​ത വി​ഭാ​ഗ​വും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും സം​യു​ക്ത​മാ​യി സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.​ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ ത്തി​ന്റെ ആ​ഗോ​ള പ്ര​തീ​ക​മാ​യ പി​ങ്ക് നി​റ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച കോ​ൺ​സു​ലേ​റ്റ് അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ്മ​ദ് ഖാ​ൻ സൂ​രി​യും ഭാ​ര്യ ഫ​ഹ്മി​ന ഖാ​ത്തൂ​നും ചേ​ർ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നും അ​ഭി​മാ​ന​ക​ര​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വു​മാ​ണെ​ന്ന് കോ​ൺ​സ​ൽ ജ​ന​റ​ൽ പ​റ​ഞ്ഞു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളി​ലൂ​ടെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്താ​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ക്രി​യാ​ത്മ​ക​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നും സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ടി.​എ​സ്.​എ​സ് പ്ര​സി​ഡ​ന്റ് ഷ​ബീ​ർ സു​ബൈ​റു​ദ്ദീ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ​യി​ലെ കി​ങ്സ് കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലെ ല​ണ്ട​നി​ൽ നി​ന്നു​ള്ള ഓ​ങ്കോ​ള​ജി​സ്റ്റും പ്ര​മു​ഖ കാ​ൻ​സ​ർ രോ​ഗ​വി​ദ​ഗ്ധ​നു​മാ​യ ഡോ.​ഇ​ക്ബാ​ൽ ഹു​സൈ​ൻ മ​ണി​യാ​ർ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. സ്ത​നാ​ർ​ബു​ദം നേ​ര​ത്തേ ക​ണ്ടെ​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, ആ​ധു​നി​ക ചി​കി​ത്സാ​രീ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ജി​ദ്ദ നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ലി​ലെ ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ ഡോ.​ഇ​ന്ദു ച​ന്ദ്ര​ശേ​ഖ​ര​ൻ, ഡോ. ​ഷ​മീ ഷ​ബീ​ർ എ​ന്നി​വ​രും സം​സാ​രി​ച്ചു. സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ​പ​ര​മാ​യ അ​വ​ബോ​ധം വ​ള​ർ​ത്തേ​ണ്ട​തി​ന്റെ​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​തി​ന്റെ​യും അ​നി​വാ​ര്യ​ത ഡോ​ക്റ്റ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച പ്യാ​രി ടീ​ച്ച​ർ ത​ന്റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ സ​ദ​സു​മാ​യി പ​ങ്കു​വെ​ച്ച​ത് ന​വ്യാ​നു​ഭ​വ​മാ​യി. ഫി​നോം അ​ക്കാ​ദ​മി അ​വ​ത​രി​പ്പി​ച്ച കാ​ൻ​സ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ സ്കി​റ്റ് പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടി. ആ​മി​ന ബി​ജു, മി​ൻ​സ ഫാ​ത്തി​മ, അ​സ്ന ബി​ജു എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി​രു​ന്നു. ടി.​എ​സ്.​എ​സ് വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷൈ​മ ന​ജീ​ബ് സ്വാ​ഗ​ത​വും ജോ​യി​ന്റ് ക​ൺ​വീ​ന​ർ ന​സ് വി ​ഫൈ​നൂ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ദ്ദ​യി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ടി.​എ​സ്.​എ​സ് വ​നി​ത വി​ഭാ​ഗം അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - TSS Women's Department organizes breast cancer awareness program in Jeddah
Next Story