തിരുവനന്തപുരം സ്വദേശി സംഗമം ജിദ്ദക്ക് പുതിയ ഭാരവാഹികൾ
text_fieldsഷബീർ സുബൈറുദ്ദീൻ (പ്രസി.), മൻസൂർ അബ്ദുൽ കലാം (ജന. സെക്ര.), ഫൈനസ് വെഞ്ഞാറമൂട് (ട്രഷ.)
ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ജിദ്ദയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷബീർ സുബൈറുദ്ദീൻ (പ്രസി.), മൻസൂർ അബ്ദുൽ കലാം (ജന. സെക്ര.), ഫൈനസ് വെഞ്ഞാറമൂട് (ട്രഷ.), നജീബ് വെഞ്ഞാറമൂട്, കൃഷ്ണമൂർത്തി (വൈ. പ്രസി.), റാം കുമാർ, സക്കറിയ (ജോ. സെക്ര.), മുഹമ്മദ് ബിജു (ചാരിറ്റി കൺ.), ഹരീഷ് കൃഷ്ണൻ (സാംസ്കാരിക കൺ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സംഘടനയുടെ സാമൂഹിക, കാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും പുതിയ നേതൃത്വം മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ജിദ്ദയിലെ പ്രവാസികളുടെ കൂട്ടായ്മ കൂടുതൽ സജീവമാക്കുന്നതിനും അംഗങ്ങളുടെ ക്ഷേമത്തിനും സമൂഹത്തിെൻറ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

