സത്യസന്ധമായ മാധ്യമപ്രവർത്തനം ഏറെ വെല്ലുവിളി നിറഞ്ഞത് –കെ.കെ. സുഹൈല
text_fieldsസ്റ്റുഡൻറ്സ് ഇന്ത്യ സംഘടിപ്പിച്ച ‘ചാറ്റ് വിത്ത് ജേണലിസ്റ്റ്’ പരിപാടിയിൽ മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റിങ്
ജേണലിസ്റ്റ് കെ.കെ. സുഹൈല സംസാരിക്കുന്നു
റിയാദ്: സത്യാനന്തര കാലത്ത് മാധ്യമപ്രവർത്തനം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനം ദുർബലമാവേണ്ടത് ഭരണകൂടങ്ങളുടെ ഏറ്റവും വലിയ അജണ്ടകളിൽ ഒന്നാണെന്നും മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റ് കെ.കെ. സുഹൈല പറഞ്ഞു. സ്റ്റുഡൻറ്സ് ഇന്ത്യ സംഘടിപ്പിക്കുന്ന അവധിക്കാല പരിപാടി 'ടീൻ സ്പാർക്കിെൻറ' ഭാഗമായി ചാറ്റ് വിത്ത് ജേണലിസ്റ്റ് എന്ന തലക്കെട്ടിൽ നടന്ന വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ജനാധിപത്യവ്യവസ്ഥയിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളത്. എന്നാൽ, ഭരണകൂടങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഏറെ ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. സൂം പ്ലാറ്റ്ഫോം വഴി നടന്ന പരിപാടിയിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.
കീബോർഡ് പ്ലേ, മോണോആക്ട് തുടങ്ങി വ്യത്യസ്ത കലാ ആവിഷ്കാരങ്ങളും അരങ്ങേറി. നഈമ ഫസൽ, സിൻഹ നൗഷാദ് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ഫാരിസ് ഫസൽ പരിപാടിയിൽ അവതാരകനായിരുന്നു. മിഥിലാജ് സിനാൻ ഖിറാഅത്ത് നടത്തി. അമാന അലി സ്വാഗതവും മുഹമ്മദ് ഷെബിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

