ട്രംപിെൻറ സന്ദർശനം: മുസ്ലീം ലോകം ഉറ്റുനോക്കുന്ന ഉച്ചകോടികൾക്ക് സൗദി അറേബ്യ ഒരുങ്ങി
text_fieldsജിദ്ദ: മുസ്ലീം ലോകം ഉറ്റുനോക്കുന്ന ഉച്ചകോടികൾക്ക് സൗദി അറേബ്യ ഒരുങ്ങി. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പെങ്കടുക്കുന്ന സൗദി^യു.എസ് ഉച്ചകോടിക്കും ജി.സി.സി അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിക്കും ജി.സി.സി കൂടയാലോചനായോഗത്തിനുമാണ് റിയാദ് വേദിയാകുന്നത്. മെയ് 20^ന് ശനിയാഴ്ചയാണ് സൗദി അമേരിക്കൻ ഉച്ചകോടി. 21-ന് മറ്റ് രണ്ട് സമ്മിറ്റുകളും നടക്കും. ട്രംപിെൻറ സൗദി സന്ദർശനവും അതോടനുബന്ധിച്ച് നടക്കുന്ന ഉച്ചകോടികളും മേഖലയുടെ സുസ്ഥിരതക്കും തീവ്രവാദ^ഭീകരവാദത്തിനെതിരായ നീക്കങ്ങളെ ശക്തിപ്പെടുത്തുന്നതിനും വലിയ പങ്കുവഹിക്കുമെന്നാണ് അറബ്ലോകം പ്രതീക്ഷിക്കുന്നത്.
സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരിട്ടാണ് ഉച്ചകോടിക്ക് രാഷ്ട്രനേതാക്കളെ ക്ഷണിച്ചത്. വലിയ സ്വീകാര്യതയാണ് സൗദിയുടെ ഉദ്യമത്തിന് ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. സൗദി അമേരിൻ ബന്ധം ഉൗഷ്മളമാവുന്നതോടൊപ്പം ജി.സി.സി കൂട്ടായ്മയുടെ ശക്തി വർധിപ്പിക്കാനും അറബ് ഇസ്ലാമിക രാജ്യങ്ങളുട ശാക്തികചേരിയുടെ ഉണർവിനും സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന വലിയ ശ്രമമായാണ് ഇതരരാജ്യങ്ങൾ സമ്മിറ്റുകളെ നോക്കിക്കാണുന്നത്. മേഖലയിൽ ഭീഷണി സൃഷ്ടിക്കുന്ന ഇറാനെതിരായ ശക്തമായ അഭിപ്രായപ്രകടനങ്ങളുടെ വേദിയാവും ഉച്ചകോടികൾ എന്നാണ് നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
ജോർഡൻ പ്രസിഡൻറ് കിങ് അബ്ദുല്ല, തുർക്കിഷ് പ്രസിഡൻറ് ഉർദുഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ശരീഫ്, ഇറാഖി പ്രസിഡൻറ് ഫുആദ് മഅ്സും, അൽജീരിയൻ പ്രസിഡൻറ് അബ്ദുൽ അസീസ് ബൗടെഫ്ളിക്ക, നൈജിരിയൻ പ്രസിഡൻറ് മുഹമ്മദ് ഇസൗഫ്, യമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദി, യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻസയിദ് അൽ-നഹ്യാൻ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ അൽ- ഖലീഫ, മൊറോക്കോ പ്രസിഡൻ് കിങ് മുഹമ്മദ് ആറാമൻ, തുണീഷ്യൻ പ്രസിഡൻറ് ബെജി സൈദ് ഇസ്സബ്സി എന്നിവർക്കാണ് സൽമാൻ രാജാവ് നേരിട്ട് ക്ഷണക്കത്ത് അയച്ചത്.
ഉച്ചകോടിക്കെത്തുന്ന രാജ്യങ്ങളെ കഴിഞ്ഞ ദിവസം സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭായോഗം സ്വാഗതം ചെയ്തു. ലോക സമാധാനത്തിനും സ്ഥിരതക്കും ശക്തി പകരുന്നതാണ് ട്രംപിെൻറ സന്ദർശനവും ഉച്ചകോടികളുമെന്ന് സൽമാൻ രാജാവ് പറഞ്ഞു. ഇത് ചരിത്രപരമാവുമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പുതിയ കൂട്ടായ്മയാണ് രൂപപ്പെടാൻ പോകുന്നതെന്ന് മന്ത്രിസഭായോഗത്തെ അഭിസംബോധന ചെയ്ത് സൽമാൻരാജാവ് പറഞ്ഞു.
അതേ സമയം അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റ ശേഷമുള്ള ഡൊണാൾട്രംപിെൻറ ആദ്യവിദേശസന്ദർശനം സൗദിയിലേക്കാണ് എന്നത് വലിയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ട്രംപ് തന്നെയാണ് രണ്ടാഴ്ച മുമ്പ് സന്ദർശനവിവരം പ്രഖ്യാപിച്ചത്. ഇറാനെതിരായ സൗദി അറേബ്യയുടെ ശക്തമായ നിലപാടാണ് ട്രംപിനെ സൗദിയുമായി അടുപ്പിക്കുന്ന പ്രധാനഘടകമെന്ന് നിരീക്ഷിക്കപ്പെടുന്നു. അതിനിടെ വൻകിട ആയുധകരാറുകൾക്ക് സൗദിയും അമേരിക്കയും തയാറെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
