Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമിഡിൽ ഈസ്​റ്റിലേക്ക്​...

മിഡിൽ ഈസ്​റ്റിലേക്ക്​ ‘ചരിത്രപരമായ തിരിച്ചുവരവിന്​’ ​ട്രംപ്​; നാളെ​ റിയാദിലെത്തും

text_fields
bookmark_border
മിഡിൽ ഈസ്​റ്റിലേക്ക്​ ‘ചരിത്രപരമായ തിരിച്ചുവരവിന്​’ ​ട്രംപ്​; നാളെ​ റിയാദിലെത്തും
cancel
camera_alt

ആദ്യ തവണ അമേരിക്കൻ പ്രസിഡൻറായിരിക്കെ 2017 മെയ്​ 21ന്​ റിയാദ്​ കിങ്​ അബ്​ദുൽ അസീസ്​ കോൺഫറൻസ്​ സെൻററിൽ അറബ്​-ഇസ്​ലാമിക്-അമേരിക്കൻ ഉച്ചകോടിയിൽ പ​ങ്കെടുത്ത ഡോണൾഡ്​ ട്രംപ്​ സൗദി ഭരണാധികാരി സൽമാൻ രാജാവിനോടൊപ്പം

റിയാദ്​: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെ വരവേൽക്കാനൊരുങ്ങി സൗദി അറേബ്യയുടെ തലസ്ഥാന നഗരം. റിയാദ്​ നഗരത്തി​െൻറ പ്രധാന ​വീഥികളിലും സ്​ട്രീറ്റുകളിലും സൗദി ദേശീയ പതാകകളോടൊപ്പം അമേരിക്കൻ പതാകകളും ദിവസങ്ങൾക്ക്​ മു​േമ്പ പാറിക്കളിക്കാൻ തുടങ്ങി. രണ്ടാം തവണ പ്രസിഡൻറായ ശേഷം മിഡിൽ ഈസ്​റ്റിലേക്കുള്ള ട്രംപി​െൻറ ചരിത്രപരമായ ആദ്യ യാത്രക്ക്​ ചൊവ്വാഴ്​ച റിയാദിൽ തുടക്കം കുറിക്കും. വെള്ളിയാഴ്​ച വരെ നാല്​ ദിവസത്തെ യാത്രക്കിടയിൽ സൗദി അറേബ്യയെ കൂടാതെ ഖത്തർ, യു.എ.ഇ രാജ്യങ്ങളും സന്ദർശിക്കും.

ഈ ഗൾഫ്​ രാജ്യങ്ങളെ ഉൾപ്പെടുത്തി മധ്യപൂർവേഷ്യലേക്കുള്ള ‘ചരിത്രപരമായ തിരിച്ചുവരവ്’ ആണ് ട്രംപ് ലക്ഷ്യമിടുന്നത്. രണ്ടാം തവണ അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റതിനുശേഷം ത​െൻറ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലായിരിക്കുമെന്ന്​ ട്രംപ്​ വ്യക്തമാക്കിയിരുന്നു. എട്ടുവർഷം മുമ്പ്​ പ്രസിഡൻറ്​ എന്ന നിലയിൽ തന്റെ ആദ്യ വിദേശസന്ദർശനത്തിനും തെരഞ്ഞെടുത്തത്​ റിയാദിനെയായിരുന്നു.

ട്രംപ്​ ചൊവ്വാഴ്​ച രാവിലെ റിയാദിലെത്തും. പിന്നീട് പോകുന്നത്​ ഖത്തറിലേക്കാണ്​. ഒടുവിൽ യു.എ.ഇയിലും. തന്ത്രപരമായ സുരക്ഷാ കരാറുകളിലും സാങ്കേതിക, വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിലുമായിരിക്കും സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

റിയാദ്​ നഗരവീഥികളിൽ സൗദി, അമേരിക്കൻ ദേശീയ പതാകകൾ ഉയർന്നപ്പോൾ

ഗസ്സ, യുക്രെയ്ൻ പ്രശ്​നപരിഹാര വിഷയങ്ങളടക്കം ചർച്ചയാവു​െമന്ന്​ കരുതുന്നു. ട്രില്യണുകളുടെ സംയുക്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പുവെക്കാനുമിടയുണ്ട്​.

പരമ്പരാഗത പാശ്ചാത്യ സഖ്യകക്ഷികളെ വീണ്ടും മറികടന്ന് ഗൾഫ് രാഷ്​ട്രങ്ങൾ സന്ദർശിക്കാനുള്ള ട്രംപിെൻറ തീരുമാനം അവരുടെ വർധിച്ചുവരുന്ന നിർണായകമായ ഭൗമരാഷ്​ട്രീയ പങ്കിനെയും ആ രാജ്യങ്ങളുമായുള്ള നല്ല ബന്ധങ്ങളെയും അടിവരയിടുന്നു. പ്രസിഡൻറ്​ ട്രംപിന്​ ഗൾഫ്​ യാത്ര ഒഴിവാക്കാനാവില്ലെന്നും കാരണം അദ്ദേഹത്തിന്​ ഏറ്റവും സന്തോഷകരമായ സ്ഥലമാണ്​ അവിടമെന്നും​ സെൻറർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻറർനാഷനൽ സ്​റ്റഡീസിലെ മിഡിൽ ഈസ്​റ്റ്​ പ്രോഗ്രാം ഡയറക്ടർ ജോൺ ആൾട്ടർമാൻ പറഞ്ഞു. ഗൾഫ്​ നാടുകളിലെ അദ്ദേഹത്തി​െൻറ ആതിഥേയർ ഉദാരമതികളും ആതിഥ്യ മര്യാദയുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhsaudi visitDonald TrumpLatest News
News Summary - Trump will arrive in Riyadh tomorrow
Next Story