ട്രംപിെൻറ സന്ദര്‍ശനം: സൗദി- അമേരിക്കന്‍ ഉച്ചകോടി മെയ് 20ന്
text_fieldsറിയാദ്: അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിെൻറ സന്ദര്‍ശനത്തെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു.
സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സൗദി, അമേരിക്കന്‍ സൗഹൃദം ഊഷ്മളമാക്കുന്ന സന്ദര്‍ശനത്തെ സ്വാഗതം ചെയ്തത്. റിയാദിൽ നടക്കുന്ന വിവിധ ഉച്ചകോടികള്‍ക്കെത്തുന്ന നേതാക്കളെയും മന്ത്രിസഭ സ്വാഗതം ചെയ്തു.
മൂന്ന് ഉച്ചകോടികളാണ് അടുത്ത ദിവസങ്ങളില്‍ സൗദി തലസ്ഥാനത്ത് നടക്കുക. സൗദി, അമേരിക്കന്‍ ഉച്ചകോടി മെയ് 20ന് നടക്കുമെന്നും മറ്റു രണ്ട് ഉച്ചകോടികള്‍ തൊട്ടടുത്ത ദിവസം നടക്കുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. ജി.സി.സി കൂടിയാലോചന യോഗവും ജി.സി.സി, അമേരിക്കന്‍ ഉച്ചകോടിയുമാണ് ഇതിലൊന്ന്. ഏറെ പ്രാധാന്യത്തോടെയും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെ ഭരണാധികാരികളുടെ പങ്കാളിത്തത്തോടെയും സൗദി സംഘടിപ്പിക്കുന്ന അറബ്, ഇസ്ലാമിക്, അമേരിക്കന്‍ ഉച്ചകോടിയും മെയ് 20നാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
