‘മക്കാ സംയുക്ത പ്രതിരോധ കരാർ’ ധീരവും നിർണായകവുമായ ചുവടുവെപ്പെന്ന് ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
റിയാദ്: സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച ചരിത്രപ്രധാനമായ ‘മക്ക സംയുക്ത പ്രതിരോധ ഉടമ്പടി’യെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷാ സഹകരണത്തിലും സ്വയം പ്രതിരോധ സംവിധാനങ്ങളിലും കാതലായ മാറ്റം കുറിക്കുന്നതാണ് ഈ നീക്കമെന്നും, തികച്ചും ധീരവും നിർണായകവുമായ ചുവടുവെപ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
തെൻറ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ പ്രതികരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. കരാറിൽ മൂന്ന് രാജ്യങ്ങളും പങ്കാളികളായതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു. മധ്യപൂർവ്വേഷ്യൻ രാജ്യങ്ങൾ തമ്മിൽ വളർന്നുവരുന്ന പരസ്പര അടുപ്പത്തിെൻറ തെളിവാണ് ഈ കരാർ.
ഒപ്പം, സ്വയം പ്രതിരോധിക്കാൻ കൂടുതൽ ഫലപ്രദവും ശക്തവുമായ രീതിയിൽ സഹകരിക്കാനുള്ള കരാർ പങ്കാളികളുടെ താൽപ്പര്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. മേഖലാതലത്തിൽ രാജ്യങ്ങൾ കാട്ടുന്ന ഉയർന്ന ഏകോപനവും ആത്മബന്ധവും എടുത്തുപറഞ്ഞ യു.എസ് പ്രസിഡൻറ്, സംയുക്ത പ്രതിരോധ രംഗത്ത് വരുംനാളുകളിൽ ഈ കരാർ വലിയ പ്രാധാന്യം നേടുമെന്നും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

