'മുഹമ്മദ്, എന്തൊരു ജോലിയാണ് നിങ്ങളുടേത്; രാത്രി ഉറങ്ങാറുണ്ടോ'; സൗദി കിരീടാവകാശിയോട് ട്രംപിന്റെ ചോദ്യം
text_fieldsറിയാദ്: രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നവർക്ക് ഒരിക്കലും വാഗ്ദാനം ചെയ്ത വികസനത്തിലേക്ക് ജനത്തെ എത്തിക്കാൻ സാധിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശിയെ പുകഴ്ത്തവെ ആയിരുന്നു ട്രംപിന്റെ പരാമർശം. ലോകത്തിലെ പ്രധാന ബിസിനസ് കേന്ദ്രമാക്കി റിയാദിനെ മാറ്റിയതിനായിരുന്നു സൗദി കിരീടാവകാശിയെ ട്രംപ് പ്രശംസിച്ചത്. റിയാസിൽ ഉന്നത ബിസിനസുകാരുടെ സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
സൗദിക്ക് ഇത്തരത്തിലുള്ള വളർച്ച കൈവരിക്കാൻ പറ്റുമോ എന്ന് സംശയിച്ചവർക്ക് മറുപടിയാണ് ഈ വളർച്ച. തനിക്ക് മുഹമ്മദ് ബിൻ സൽമാനെ വളരെ ഇഷ്ടമാണെന്നും ട്രംപ് സൂചിപ്പിച്ചു. ഇത്രയധികം ജോലിഭാരങ്ങൾക്കിടെ സൗദി കിരീടാവകാശി രാത്രിയിൽ ഉറങ്ങാറുണ്ടോയെന്നും ട്രംപ് ചോദിച്ചു.
''മുഹമ്മദ്, നിങ്ങൾ രാത്രിയിൽ ഉറങ്ങാറുണ്ടോ? എങ്ങനെയാണ് നിങ്ങൾ ഉറങ്ങുന്നത്? എന്തൊരു ജോലിയാണ് നിങ്ങളുടെത്? ഇത്രയധികം ജോലിഭാരത്തിനിടയിൽ എങ്ങനെ ഉറങ്ങുന്നു. അദ്ദേഹം നമ്മളിൽ പലരെയും പോലെ രാത്രി മുഴുവൻ തിരിഞ്ഞുംമറിഞ്ഞും കിടക്കും. രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നവർക്ക് ഒരിക്കലും വാഗ്ദാനം ചെയ്ത വികസനത്തിലേക്ക് ജനത്തെ എത്തിക്കാൻ കഴിയില്ല'-എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
ട്രംപിന്റെ പ്രശംസക്ക് പുഞ്ചിരിയായിരുന്നു സൗദി കിരീടാവകാശിയുടെ മറുപടി. സദസ് കൈയടികളോടെയാണ് ട്രംപിന്റെ വാക്കുകൾ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

