കിങ് ഫഹദ് കോസ്വേയിൽ ട്രക്ക് നീക്കം എളുപ്പത്തിലാക്കി
text_fieldsസൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ
ദമ്മാം: സൗദിയും ബഹ്ൈറനും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം ഇൗ വർഷം രണ്ടാം പാദമെത്തിയപ്പോൾ 781 ദശലക്ഷം റിയാലായി ഉയർന്നു. കഴിഞ്ഞവർഷേത്തക്കാൾ 18 ശതമാനത്തിെൻറ വളർച്ചയാണുള്ളത്. ഇതിലേക്കുള്ള മുഴുവൻ കച്ചവടവും ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടൽപാലമായ കിങ് ഫഹദ് കോസ്വേ വഴിയാണ് നടന്നത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ ആയിരക്കണക്കിന് ട്രക്കുകളാണ് ഇൗവർഷം കോസ്വേ കടന്ന് ബഹ്ൈറനിലേക്ക് പോയത്. ബഹ്റൈൻ ഇ-ഗവൺമെൻറ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റിയാണ് ഇൗ വിവരങ്ങൾ പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബഹ്റൈെൻറ മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള മൊത്തവ്യാപാരത്തിെൻറ പകുതിയും നടക്കുന്നത് സൗദി അറേബ്യയുമായാണ്. 2020 ആദ്യം ലോകമാകെ പിടിച്ചുകുലുക്കിയ കോവിഡ് പ്രതിസന്ധിയിൽ ഭക്ഷ്യ, മെഡിക്കൽ മേഖലയിലെ പരാധീനതകൾ പരിഹരിക്കുന്നതിൽ സൗദിയിൽനിന്ന് ബഹ്ൈറനിലേക്ക് കോസ്വേ വഴിയുള്ള ചരക്ക് നീക്കം വലിയപങ്കാണ് വഹിച്ചത്. ഇൗ വ്യാപാരബന്ധം കേവലം സാമ്പത്തിക വളർച്ചക്കപ്പുറമുള്ള പിന്തുണയാണ് ബഹ്ൈറന് നൽകിയത്. 2021ലും ഇതിെൻറ തുടർച്ച വ്യാപാരത്തിൽ വലിയ ഉയർച്ച സൃഷ്ടിച്ചു.
ബഹ്ൈറെൻറ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ഒന്നിലധികം ൈദനംദിന വിമാന സർവിസുകളുമായി ജി.സി.സിയിലെ മറ്റു രാജ്യങ്ങളുമായും നിരന്തരം ബന്ധം പുലർത്തുന്നു. അതുെകണ്ടു തന്നെ ഗൾഫ് മേഖലയിൽ കച്ചവട സാമ്രാജ്യം ഉറപ്പിക്കുന്നവർക്ക് ഏറ്റവും നല്ല കേന്ദ്രം കൂടിയാണ് ബഹ്റൈൻ. കോവിഡിനെ തുടർന്ന് അടച്ചിട്ട അന്താരാഷ്ട്ര അതിർത്തികൾ ഇൗ വർഷം മേയ് 17നാണ് സൗദി തുറന്നത്. അതോടെ കോസ്വേ വഴിയുള്ള ചരക്കുനീക്കത്തിന് തിരക്ക് വർധിക്കുകയും കിങ് ഫഹദ് കോസ്വേയിൽനിന്ന് പുറപ്പെടുന്ന സ്ഥലത്ത് 10 അധിക ട്രാക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡിൽ മൊത്തം ട്രാക്കുകളുടെ എണ്ണം 27 ആക്കി. ബഹ്ൈറനിൽ പാലം എത്തിച്ചേരുന്ന സ്ഥലത്ത് ട്രാക്കുകളുടെ എണ്ണം 36 ആണ്.
കോസ്വേയിലുടനീളമുള്ള നടപടിക്രമങ്ങൾ എളുപ്പത്തിലാക്കാൻ സാധിച്ചതും ചരക്ക് നീക്കം വർധിക്കാൻ കാരണമായിട്ടുണ്ട്. പുതിയ ട്രക്ക് മാനേജ്മെൻറ് പദ്ധതി ആവിഷ്കരിക്കാനൊരുങ്ങുന്നതായി കിങ് ഫഹദ് കോസ്വേ അതോറിറ്റി കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. പാലത്തിലെ ട്രക്കുകളുടെ കാത്തിരിപ്പ് സമയം ശരാശരി നാല് മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറക്കാൻ സഹായിക്കുന്നതിനാണ് പൈലറ്റ് സ്കീം രൂപകൽപന ചെയ്തിരിക്കുന്നത്. ദിവസങ്ങളോളം കോസ്വേയിൽ കുടുങ്ങിക്കിടക്കുന്ന ട്രക്കുകളുടേയും അതിലെ ൈഡ്രവർമാരുടേയും ദുരവസ്ഥ 'ഗൾഫ് മാധ്യമം' തെന്ന പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

