Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രക്കുകൾ കൂട്ടിയിടിച്ച്​ കത്തി​   ഡ്രൈവർമാർ വെന്തുമരിച്ചു

text_fields
bookmark_border
ട്രക്കുകൾ കൂട്ടിയിടിച്ച്​ കത്തി​   ഡ്രൈവർമാർ വെന്തുമരിച്ചു
cancel
camera_alt????????? ??????? ???? ??? ???? ?????? ?????? ????????? ?????????????? ????????????
മക്ക: ട്രക്കുകൾ കൂട്ടിയിടിച്ച്​  കത്തിയതിനെ തുടർന്ന്​​ രണ്ട്​ ഡ്രൈവർമാർ വെന്തുമരിച്ചു. മക്കക്ക്​ വടക്ക്​ വാദി ബനീ ഉമൈർ റോഡിലാണ്​ ദാരുണ സംഭവം. 
വാഹനങ്ങൾക്ക്​ അകത്ത്​ കുടുങ്ങിയ ഡ്രൈവർമാർ രക്ഷപ്പെടാനാകാതെ അഗ്​നിക്കിരയാവുകയായിരുന്നു.  വിൽപനക്കുള്ള കാറുകൾ കൊണ്ടുപോകുന്ന ട്രക്കും മരുന്ന്​ കൊണ്ടു പോകുന്ന ട്രക്കുമാണ്​ കൂട്ടിയിടിച്ചത്​. 
അപകടമുണ്ടായപ്പോൾ​ ​ട്രക്കിൽ കയറ്റിയിരുന്ന വാഹനങ്ങളിലൊന്ന്​ പുറത്തേക്ക്​ വീണ്​ കത്തി. തുടർന്ന്​ മറ്റ്​ വാഹനങ്ങളിലേകും തീപടരുകയായിരുന്നു. സിവിൽ ഡിഫൻസ്​ എത്തി തീ അണച്ച ശേഷമാണ്​  മൃതദേഹങ്ങൾ പുറത്തെടുത്തത്​. മരിച്ചവർ ഏത്​ രാജ്യക്കാരാണെന്ന്​ തിരിച്ചറിഞ്ഞിട്ടില്ല. ജമൂം ട്രാഫിക്​ അപകട വിഭാഗം സംഭവം അന്വേഷിച്ചുവരികയാണ്​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - truck accident
Next Story